എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ഇന്ന്
കോഴിക്കോട്: 'ഇന്‍ക്ലൂസീവ് ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന സായാഹ്നത്തില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയില്‍ മത-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന സ്വാതന്ത്രദിനത്തില്‍ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങള്‍ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.
വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ അണിനിരക്കാന്‍ അവബോധം വളര്‍ത്തുക കൂടി ഫ്രീഡം സ്‌ക്വയര്‍ ലക്ഷ്യമാക്കുന്നുണ്ട്. വിദ്യാര്‍ഥി യുവജനങ്ങള്‍ക്കൊപ്പം ബഹു ജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലാ കേന്ദ്രങ്ങള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ സംഘടനാ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിലും വൈകിട്ട് നാലിന് എകീകൃത സ്വഭാവത്തില്‍ പരിപാടി നടക്കും. സംഘടനാ പ്രതിനിധികളുടെ പ്രമേയ പ്രഭാഷണങ്ങളോടൊപ്പം സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും. പ്രളയബാധിത പ്രദേശങ്ങളിലെ പരിപാടി ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."