HOME
DETAILS

രാജ്യത്തെ മുസ്‌ലിംകളും ദലിതുകളും ഒന്നിക്കേണ്ട സമയം; കോടതി വിധി അനുകൂലമായാല്‍ ബാബരി മസ്ജിദ് ഞങ്ങള്‍ പണിതുതരും: ഭീം ആര്‍മി സേന

  
backup
October 15, 2018 | 2:12 PM

5449798484564654

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതി മുമ്പാകെയുള്ള കേസില്‍ മുസ്‌ലിംകള്‍ക്കനുകൂലമായിട്ടാണ് ഉത്തരവ് വരുന്നതെങ്കില്‍ പള്ളി ഞങ്ങള്‍ നിര്‍മിച്ചുതരാമെന്ന് ഭീം ആര്‍മി സേന. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ അക്രമങ്ങളും അനീതിയും വര്‍ധിക്കുന്നത് സാമൂഹ്യസമഗ്രതയ്ക്ക് എതിരാണ്.

രാജ്യത്ത മുസ്‌ലിംകളും ദലിതുകളും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും ഭീം സേനാ ദേശീയ അധ്യക്ഷന്‍ രാജേന്ദ്ര മാന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദലിത്- മുസ്‌ലിം യുണിറ്റി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജ്യത്ത് 85 ശതമാനം ആളുകളെ 15 ശതമാനം വരുന്നവര്‍ ഭരിക്കുന്ന സാഹചര്യമാണുള്ളത്. മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല. അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ മാത്രമെ തങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. രാജ്യത്തുടനീളം ദലിതുകളും മുസ്ലിംകളും ദിനേനയെന്നോണം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഭീം ആര്‍മിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago