രൂപയുടെ മൂല്യത്തകര്‍ച്ച: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപക്ക് ആശ്വാസം തേടി എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വിദേശ രാജ്യങ്ങളിലെ എണ്ണ ഉല്‍പാദക കമ്പനികള്‍ പണമിടപാട് വ്യവസ്ഥകള്‍ സുതാര്യവും ലളിതവുമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
പ്രാദേശിക കറന്‍സികള്‍ക്ക് അടിയന്തര ആശ്വാസം ലഭിക്കുന്ന തരത്തില്‍ പണമിടപാടുകളുടെ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാന്‍ കമ്പനികള്‍ തയാറാകാണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
എണ്ണ വില വര്‍ധന പലമേഖലകളിലും വിഭവ ദാരിദ്യം ഉള്‍പ്പെടെ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിലക്കയറ്റം ഇന്ത്യന്‍ രൂപയേയും ദുര്‍ബലപ്പെടുത്തി. വെല്ലുവിളികള്‍ മറികടക്കാന്‍ എണ്ണ ഉല്‍പാദകരായ രാജ്യങ്ങളുമായി മികച്ച സഹകരണം ആവശ്യമാണ്. വികസ്വര രാജ്യങ്ങളിലെ പെട്രോളിയം മേഖലയില്‍ നിക്ഷേപം നടത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയാറാകണമെന്നും യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.
എണ്ണ വില വര്‍ധിക്കുന്നത് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം തകര്‍ക്കുകയാണ്. എണ്ണ ഉല്‍പാദക രാജ്യങ്ങളും എണ്ണ ഉപഭോക്തൃ രാജ്യങ്ങളും തമ്മില്‍ വലിയ അന്തരത്തിലാണ്. ഇത് കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്.
പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചെങ്കിലും തുടര്‍ച്ചയായ 10 ദിവസങ്ങളായി വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് രൂപയുടെ മൂല്യത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികള്‍ മറികടക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി മികച്ച സഹകരണം ആവശ്യമാണ്. വികസ്വര രാജ്യങ്ങളിലെ പെട്രോളിയം മേഖലയില്‍ നിക്ഷേപം നടത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നത് ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയാണ്.
അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യോഗത്തില്‍ പറഞ്ഞു. ഇത് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ഇടയാക്കുകയാണ്. നീതി ആയോഗാണ് യോഗം സംഘടിപ്പിച്ചത്. യു.എ.ഇ, സഊദി തുടങ്ങിയ രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും വിവിധ കമ്പനി മേധാവികള്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളും ചര്‍ച്ചയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."