HOME
DETAILS
MAL
സര്‍ക്കാര്‍ സഹായം അപര്യാപ്തം: കെ.പി.എ മജീദ്
backup
August 14 2019 | 21:08 PM
കോഴിക്കോട്: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം അപര്യാപ്തമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ നഷ്ടമായ നിരവധി മനുഷ്യരുണ്ട്. ഓരോരുത്തര്‍ക്കും ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അവരുടെ അവസ്ഥ എന്തെന്നുപോലും തിരിച്ചറിയാതെ കണ്ണില്‍ പ്പൊടിയിടാന്‍ മാത്രമേ ഈ പതിനായിരം രൂപയുടെ സഹായം ഉപകരിക്കൂ.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളെപ്പോലും പരിഗണിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."