ഹിന്ദി അറിയാത്ത മുഖ്യനും ഇംഗ്ലീഷ് വഴങ്ങാത്ത കേന്ദ്രമന്ത്രിയും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഹിന്ദി അറിയാത്ത മുഖ്യമന്ത്രിയും ഇംഗ്ലീഷ് വഴങ്ങാത്ത കേന്ദ്ര സഹമന്ത്രിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം എങ്ങനെയിരിക്കും. ഇരുവരും അവരവര്‍ക്ക് മനസിലാകുന്നത് പുറത്തുപറയേണ്ടിവരും. അത് ഇവിടെയും സംഭവിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യാവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ കേന്ദ്ര മന്ത്രി തെറ്റിദ്ധാരണ പരത്തി. അത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പുകയും ചെയ്തു. പ്രളയക്കെടുതി സാഹചര്യം അറിയാന്‍ വേണ്ടിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്. ഹിന്ദിയില്‍ മാത്രമാണ് സംസാരിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് എനിക്ക് ഹിന്ദി അറിയില്ലെന്ന് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. എന്നാല്‍, അതുപോലും മനസിലാക്കാന്‍ കേന്ദ്ര മന്ത്രിക്ക് കഴിഞ്ഞില്ല. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി കേന്ദ്ര സഹമന്ത്രിയോട് പറഞ്ഞുവെന്നായിരുന്നു മുളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഫോണ്‍ സംഭാഷണ രഹസ്യം വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."