HOME
DETAILS
MAL
മൈക്ക് പോംപിയോ സഊദിയിലേക്ക്
backup
October 15 2018 | 19:10 PM
റിയാദ്: മാധ്യമ പ്രവര്ത്തകന് കഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുതിയ നീക്കവുമായി അമേരിക്ക രംഗത്ത്. സഊദിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്നു ഭീഷണി ഉയര്‍ത്തിയതിനു പിന്നാലെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ യു.എസ് സെക്രട്ടറി മൈക്ക് പോംപിയോയെ സഊദിയിലേക്കയക്കുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
മണിക്കൂറുകള്‍ക്കകം സഊദിയിലേക്ക് മൈക്ക് പോംപിയോ യാത്രയാകുമെന്നും വിഷയുമായി ബന്ധപ്പെട്ടു മറ്റു ചില രാജ്യങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."