സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ സഊദിയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ജിദ്ദ: സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയില്‍ സഊദിയിലെ. സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം.
മിക്ക സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. സ്‌കൂളുകളുടെ വിജയശതമാനത്തിന് കൂടുതല്‍ ശോഭനല്‍കികൊണ്ട് നൂറുകണക്കിന് കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയിരിക്കുന്നത്.
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍നിന്ന് 710 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 512 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. 97 പേര്‍ സി.ജി.പി.എ 10 ഉം 695 പേര്‍ സി.ജി.പി.എ 6.4 ന് മുകളിലും മാര്‍ക്ക് നേടി.
അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നൂറ് ശതമാനം വിജയം. എക്‌സ്റ്റേണല്‍ ബോര്‍ഡ് എക്‌സാം പരീക്ഷയാണ് എല്ലാ വിദ്യാര്‍ഥികളും എഴുതിയത്. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും എ ഗ്രേഡോടുകൂടി പാസ്സായി. (സി.ജി.പി.എ 10:9%, സി.ജി.പി.എ 9.0 9.9 :91% വിജയം).
അല്‍യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ 45 വിദ്യാര്‍ഥികളില്‍ 35 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. എട്ടു പേര്‍ ടോട്ടല്‍ ടെന്‍ സി.ജി.പി.എ കരസ്ഥമാക്കി. 13 പേര്‍ ഒമ്പതില്‍ കൂടുതലും 15 പേര്‍ എട്ടുമുതല്‍ ഒമ്പതു വരെയുള്ള ഗ്രേഡും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും 100 ശതമാനം വിജയവുമായി റിയാദ് മോഡേണ്‍ സ്‌കൂള്‍. ഇത്തവണ പരീക്ഷക്ക് ഇരുന്ന 111 കുട്ടികളില്‍ മുഴുവന്‍ പേരും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. 35 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും സിജിപിഎ 10 ല്‍ 10 ഓടെ എ.വണ്‍ നേടി. 34 പേര്‍ സിജിപിഎ 9 മുതല്‍ 9.8 ഓടെ എ.ടു ഗ്രേഡ് നേടി. 23 പേര്‍ 8.8 ഓടെ ബി വണ്‍ നേടി വിജയിച്ചു.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ തുടര്‍ച്ചയായി മുന്‍ വര്‍ഷങ്ങളിലെ പോലെ ഉജ്വല വിജയം കരസ്ഥമാക്കി. ഇക്കൊല്ലവും 100 ശതമാനം വിജയം കരസ്ഥമാക്കിയ ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഏറെ ആഹ്ലാദത്തിലാണ്. പരീക്ഷ എഴുതിയ 1162 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.
216 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എവണ്‍ ഗ്രേഡ് നേടി.
ജിദ്ദ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മിന്നും ജയം. പരീക്ഷ എഴുതിയ 815 വിദ്യാര്‍ഥികളില്‍ 125 പേര്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ വാങ്ങി പത്ത് പോയന്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. വിജയത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. പരീക്ഷക്കിരുന്ന 408 പെണ്‍കുട്ടികളില്‍ 81 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. 407 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 44 പേര്‍ എല്ലാ വിഷയങ്ങളിലും എ വണിന് അര്‍ഹരായി.
ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മികവോടെ നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 85 വിദ്യാര്‍ഥികളില്‍ പതിനഞ്ചു വിദ്യാര്‍ഥികള്‍ പത്ത് സി.ജി.പി.എ യും മുപ്പത് വിദ്യാര്‍ഥികള്‍ ഒന്‍പത് സി.ജി.പി.എ യും നേടി വിജയിച്ചു.
മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടര്‍ച്ചയായ അഞ്ചാം തവണയും നൂറ് മേനിയോടെ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷക്കിരുന്ന 48 വിദ്യാര്‍ഥികളില്‍ 7 വിദ്യാര്‍ഥികള്‍ സി.ജി.പി.എ 10 പോയന്റും 13 വിദ്യാര്‍ഥികള്‍ 9 പോയന്റിന് മുകളിലും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു.
ജിദ്ദ അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഈ വര്‍ഷവും നൂറുമേനിയുടെ തിളക്കം. പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളില്‍ 21 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി സി.ജി.പി.എയില്‍ പത്തില്‍ പത്ത് പോയന്റും നേടി.
ബോയ്‌സ്/ ഗേള്‍സ് വിഭാഗങ്ങളില്‍ യഥാക്രമം നിഹാല്‍ ബക്കര്‍, മുഹമ്മദ് ഷാറൂന്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് നസ്ഫാന്‍, മുഹമ്മദ് ലഷീന്‍, മുഹമ്മദ് അന്‍വര്‍, ഡാനിഷ്.ഇ, മുഹമ്മദ് മുഹ്‌സിന്‍, അഹ്ദിര്‍ കെ.അക്ബര്‍, ഹിബ നസ്‌റിന്‍ സി.കെ, അര്‍ശിയ അബ്ദുല്‍മജീദ്, ഹംന, അയിഷത്ത് ഫെബിന്‍, ഷഫ്‌ല കെ.ടി, ഹന, ഹന്ന ഷാഹുല്‍ ഹമീദ്, നൂഹ അബ്ദുല്‍ നാസര്‍, ഫാത്തിമ ഷബ്‌നാസ്, ബയാന്‍, സബ നൂര്‍ ഷെയ്ഖ്, ശദ താജുദ്ദീന്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയത്.
സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് സാഹിദ് ആലു മജ്ഹൂദ്, ഡയറക്ടര്‍മാരായ ഇബ്‌റാഹിം ഫൈസി, അബ്ദുല്ല കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അഡ്മിനിസ്‌ട്രേറ്റര്‍ ടി.പി.ത്വല്‍ഹത്ത്, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ നാസര്‍ സി.കെ, ഹെഡ്മിസ്ട്രസ് ബിന്ദു ജോണ്‍, സറീന്‍ ഇഖ്ബാല്‍, ജലജാ മേനോന്‍, അബ്ദുല്‍ ബാരി ഹുദവി എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."