ചിറക്കല്‍-ചെറുപുഴ ശുദ്ധജല പദ്ധതി; സമരം ഊര്‍ജിതമാക്കി യൂത്ത് കോണ്‍ഗ്രസ്
കയ്പമംഗലം: മുടങ്ങിക്കിടക്കുന്ന ചിറക്കല്‍, ചെറുപുഴ ശുദ്ധജല പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരം ഊര്‍ജിതമാക്കി യൂത്ത് കോണ്‍ഗ്രസ്. നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന ആവശ്യവുമായി പദ്ധതി പ്രദേശത്തേക്ക് വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
2016 നവംബറില്‍ നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി 2017 ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കിയതാണ്. ആ പദ്ധതിയാണ് രണ്ടു മാസമായി നിര്‍മാണം നിലച്ചിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തെ മഴവെള്ളം കനോലി കനാലില്‍ പതിക്കുന്നതിനായി രണ്ടു തോടുകളില്‍ ഒരെണ്ണം അടച്ചതു മൂലം പ്രദേശമാകെ വെള്ളക്കെട്ടിലായത് നാട്ടുകാരെ ദുരിതത്തിലാക്കി. വി.എസ്. സുനില്‍കുമാര്‍ കയ്പമംഗലം എം.എല്‍.എയായിരിക്കെ ആസ്തി വികസന ഫണ്ടില്‍നിന്ന് 4.8 കോടിയുടെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥരുടേയും കരാറുകാരന്റേയും അനാസ്ഥ ഉടന്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിച്ച് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് ആശ്യപ്പെട്ടു. സി.സി. ബാബുരാജ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടി.കെ. നസീര്‍ അധ്യക്ഷനായി. പി.എം.എ. ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ഷാഹിര്‍, നൗഷാദ് ആറ്റുപറമ്പത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭ സുബിന്‍, വി.എസ്. ജിനേഷ്, വൈശാഖ്, ഇര്‍ഷാദ് വലിയകത്ത്, കെ.കെ. അന്‍വര്‍, ജിസ്‌മോന്‍ ഫ്രാന്‍സിസ്, പി.എ. ഗഫൂര്‍, കെ.കെ. ഷാജഹാന്‍, വാര്‍ഡ് മെമ്പര്‍ എ.കെ. ജമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."