HOME
DETAILS
MAL
വെള്ളി നഷ്ടമായതിന്റെ കുറ്റം കഴകക്കാരനുമേല് ചുമത്തരുതെന്ന്
backup
June 05 2017 | 19:06 PM
കൊച്ചി: തൃശൂര്‍ പഴയന്നൂര്‍ കീഴേടം കണക്കന്നൂര്‍ ശിവക്ഷേത്രത്തില്‍നിന്ന് വെള്ളി നഷ്ടമായതിന്റെ കുറ്റം ക്ഷേത്രത്തിലെ കഴകക്കാരനുമേല് ചുമത്തരുതെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ വിഗ്രഹത്തിനോടു ചേര്‍ന്നുള്ള പ്രഭാമണ്ഡലത്തില്‍നിന്ന് 134 ഗ്രാം വെള്ളി നഷ്ടമായ സംഭവത്തില്‍ കഴകക്കാരനായിരുന്ന തനിക്കെതിരേ കുറ്റം ചുമത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശി പി. ലക്ഷ്മണന് നല്കിയ ഹരജിയിലാണ് ഉത്തരവ്. പ്രഭാമണ്ഡലത്തില്‍ ഒന്നര കിലോയോളം ചെമ്പും അരക്കിലോ വെള്ളിയുമുണ്ടായിരുന്നെന്നും കഴകക്കാരന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഇതില്‍ നിന്ന് 134 ഗ്രാം വെള്ളി നഷ്ടപ്പെട്ടുവെന്നുമാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."