കെല്‍ ഉദ്യോഗസ്ഥരും എം.എല്‍.എയും വിലയിരുത്തി
മങ്കട: മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളാക്കുന്ന പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി എസ്റ്റിമേറ്റുകള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ ഉദോഗസ്ഥരും ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയും സംയുക്തമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.
പനങ്ങാങ്ങര യു.പി യില്‍ നടന്ന കൂടികാഴ്ചയില്‍ സ്‌കൂളുകളില്‍ നടത്തേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
പാങ്ങ് ജി.യു.പി, പനങ്ങാങ്ങര ജി.യു.പി, മങ്കട ജി.എല്‍.പി എന്നിവയും പുതുതായി പുത്തനങ്ങാടി ജി.എല്‍.പിയുമാണ് മാതൃകാ സ്‌കൂളാക്കുന്നത്. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ 2017- 18 ലെ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളുകളെ ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ മാതൃകാ സ്‌കൂളുകളാക്കി മാറ്റുന്നത്.
ചുറ്റുമതില്‍, പ്രവേശനകവാടം, ഗേറ്റ് സ്‌കൂളുകള്‍ക്ക് സ്വന്തം വെബ്‌സൈറ്റ്, കംപ്യൂട്ടറുകള്‍, ലാബ്, ഭക്ഷണഹാള്‍, ടോയ്‌ലറ്റ്, ലൈബ്രറി, നിലം ടൈല്‍ ല്‍പതിക്കല്‍, ശിശു സൗഹൃദ ക്ലാസ് മുറികള്‍, സ്മാര്‍ട് ക്ലാസ് റൂമുകള്‍, ഏകീകൃത പെയിന്റിങ്, റൂം സീലിങ്, കിഡ്‌സ് പാര്‍ക്ക്, മാത്‌സ് ലാബുകള്‍, കുടിവെള്ള സൗകര്യം, മികച്ച ടോയ് ലറ്റ് സൗകര്യമൊരുക്കല്‍, മഴവെള്ള സംഭരണി സ്ഥാപിക്കല്‍, ബസ് ഷെഡ് എന്നീ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകാപരമായ നിര്‍മാണ പ്രവര്‍ത്തികളാണ് നടത്തുക.
മാര്‍ക്കബിള്‍ മങ്കട എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് മാതൃകാ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്. ര
ണ്ടാം ഘട്ടത്തില്‍ മറ്റു സ്‌കൂളുകളും മാതൃകാ സ്‌കൂളുകളാക്കി ഉയര്‍ത്തും. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."