ദുരിതാശ്വാസ ക്യാംപുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉള്ളത് തൃശൂര്‍ ജില്ലയില്‍. 193 ക്യാംപുകളില്‍ 12,717 കുടുംബങ്ങളില്‍ നിന്നായി 36,893 പേരാണുള്ളത്. മലപ്പുറത്ത് 165 ക്യാംപുകളില്‍ നിന്നും 63 ആയി കുറച്ചു. ഇവിടെ 5,628 കുടുംബങ്ങളില്‍ നിന്നായി 17,268 പേരാണ് ഉള്ളത്.
വയനാട്ടില്‍ 164 ക്യാംപുകളില്‍ 8,074 കുടുംബങ്ങളില്‍ നിന്നായി 27,688 പേരുണ്ട്. കോഴിക്കോട്ട് 33 ക്യാംപുകളില്‍ 1,099 കുടുംബങ്ങളില്‍ നിന്നായി 3,697 പേര്‍ ദുരിതാശ്വാസ ക്യംപുകളിലുണ്ട്. പാലക്കാട് 12 ക്യാംപുകള്‍ ആയി കുറച്ചു. ഇവിടെ 322 കുടുംബങ്ങളില്‍ നിന്നായി 955 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യംപുകളില്‍ ഉള്ളത്.
എറണാകുളത്ത് 11 ദുരിതാശ്വാസ ക്യാംപുകളില്‍ 303 കുടുംബങ്ങളില്‍ നിന്നായി 902 പേരും, ഇടുക്കിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ 34 കുടുംബങ്ങളില്‍ നിന്നായി 100 പേരും, തിരുവനന്തപുരത്ത് ആറു ക്യാംപുകളില്‍ 141 കുടുംബങ്ങളില്‍ നിന്നായി 533 പേരും പത്തനംതിട്ടിയില്‍ 93 ക്യാംപുകളില്‍ 2,262 കുടുംബങ്ങളില്‍ നിന്നായി 9,272 പേരും, കോട്ടയത്ത് 174 ക്യംപുകളില്‍ 7,421 കുടുംബങ്ങളില്‍ നിന്നായി 23,364 പേരും ആലപ്പുഴയില്‍ 126 ക്യാംപുകളില്‍ 7,820 കുടുംബങ്ങളില്‍ നിന്നായി 25,057 പേരും, കണ്ണൂരില്‍ ഏഴ് ക്യാംപുകളില്‍ 94 കുടുംബങ്ങളില്‍ നിന്നായി 320 പേരും കാസര്‍കോട് ഒരു ക്യാംപില്‍ ഒരു കുടുംബത്തില്‍ നിന്നും നാലും പേരും കൊല്ലത്ത് അഞ്ച് ക്യംപുകളില്‍ 464 കുടുംബങ്ങളില്‍ നിന്നായി 553 പേരും ഇപ്പോള്‍ ദുരിതാശ്വാസ ക്യംപുകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."