ജില്ലയില്‍ ആദ്യ കിഫ്ബി റോഡ് കൊണ്ടോട്ടിയില്‍
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍-വിളയില്‍-ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് ചീക്കോട് ചെറിയപറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. ടി. വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാകും.
കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര്‍ പടിയില്‍നിന്നും ആരംഭിച്ച് മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്ന് പോയി എടവണ്ണപ്പാറ ജങ്ഷനിലാണ് റോഡ് അവസാനിക്കുന്നത്. ആകെ 8. 2 കിലോമീറ്റര്‍ വരുന്ന ഈ റോഡ് പ്രവൃത്തിക്ക് വേണ്ടി ആകെ 16. 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റബറൈസ് ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, ഐറിഷ് ഡ്രൈന്‍, കല്‍വെര്‍ട്, സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാണ് നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ എടവണ്ണപ്പാറ, കോഴിക്കോട് ഭാഗത്തേക്കുള്ള എളുപ്പവഴിയായി ഈ റോഡ് മാറും. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പറമ്പന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി സഈദ്, കെ.എ സഗീര്‍, ബാലത്തില്‍ ബാപ്പു, ഹാജറുമ്മ ടീച്ചര്‍, പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അബ്ദുല്‍ അസീസ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."