പൊള്ളാച്ചിയില്‍ പെരുന്നാളിനുള്ള ഉരുക്കളുടെ കച്ചവടം ആരംഭിച്ചു
ആഴ്ച്ചയില്‍ മുന്നരകോടിയിലധികം രൂപക്കാണ് പൊള്ളാച്ചി കാലിചന്തയില്‍മാത്രം കച്ചവടം നടക്കുന്നത്. ഇവിടെ വില്‍പനയാകാത്ത കന്നുകാലികളെ വാണിയംകുളം, കുഴല്‍മന്ദം, ഗോപി എന്നിവിടങ്ങളിലെ കാലിചന്തയിലേക്കും കൊണ്ടുപോകാറുണ്ട്
മീനാക്ഷിപുരം: പെരുന്നാളിനുള്ള ഉരുക്കളുടെ കച്ചവടം ഇപ്പോള്‍ തന്നെ ആരഭിച്ചു. പെരുന്നാള്‍ സമയത്തുള്ള തിരക്കുകുറക്കുവാനും നിലവിലെ പ്രതിസന്ധി രൂക്ഷമാകുമോ എന്ന ഭീതിയിലുമാണ് കോഴിക്കോട്ടുനിന്നും മലപുറത്തുനിന്നുമെല്ലാം കന്നുകാലികളെ വാങ്ങുന്നതിനായി ദിനം പ്രതി പത്തിലധികം സംഘങ്ങള്‍ പൊള്ളാച്ചി ചന്തയില്‍ എത്തികൊണ്ടിരിക്കുന്നത്.
പോത്തുകളെയും കാളകളെയും വാങ്ങുന്നതിനാണ് വന്‍തിരക്ക്. കാസര്‍കോടുമുതല്‍ കോട്ടയം കൂത്താട്ടുകുളംവരെയുള്ള കന്നുകാലികച്ചടക്കാരും പള്ളി കമ്മിറ്റികളും മഹല്ല് ഭാരവാഹികളും ഉള്‍പെടെ ഇത്തവണ ഇരുന്നൂറിലധികം പേര്‍ കൂടുതലായി കന്നുകാലികളെ വാങ്ങുവാന്‍ പൊള്ളാച്ചിയിലെത്തിയത് കാലികച്ചവടം ദ്രുതഗതിയിലാക്കി. ആറായിരം രൂപമുതല്‍ 16, 000 രൂപരെ വിവിധ ഇനങ്ങളിലാണ് പോത്തുകളും കാളകളും വില്‍പനക്കായി എത്തിച്ചിരുന്നത്.
ഒട്ടന്‍ഛത്രം, ഈറോഡ്, ധര്‍മ്മപുരി, മധുര, തിരുനല്‍വേലി എന്നിവിടങ്ങളില്‍നിന്നും പെരുന്നാള്‍ കച്ചവടം ലക്ഷ്യമാക്കി ഇത്തവണ കൂടുതല്‍ കന്നുകാലികള്‍ എത്തുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. കേരളത്തില്‍ മഴക്കാലം ആരംഭിച്ചതിനാല്‍ പൊള്ളാച്ചി കാലിചന്തിയില്‍ കാലികളുടെ വരവ് വര്‍ദ്ധിക്കുമെന്ന് വ്യാപാരിയായ മുഹമ്മദ് പറുന്നു.
ഇറച്ചിക്കായി ഉപയോഗിക്കുന്ന കന്നുകാലികള്‍ക്കുപുറമെ വളര്‍ത്തുവാനും കാളവണ്ടി ഓട്ടമല്‍സരത്തിനും കാര്‍ഷികമേഖലക്കുമായി കന്നുകാലികള്‍ എത്തുന്നുണ്ട്. ആഴ്ച്ചയില്‍ രണ്ടുദിവസമായി മാത്രം നടത്താറുള്ള കാലിന്ത നിലവില്‍ അഞ്ചുദിവസങ്ങളിലും നക്കുന്നുണ്ട്.
ആഴ്ച്ചയില്‍ മുന്നരകോടിയിലധികം രൂപക്കാണ് പൊള്ളാച്ചി കാലിചന്തയില്‍മാത്രം കച്ചവടം നടക്കുന്നത്. ഇവിടെ വില്‍പനയാകാത്ത കന്നുകാലികളെ വാണിയംകുളം, കുഴല്‍മന്ദം, ഗോപി എന്നിവിടങ്ങളിലെ കാലിചന്തയിലേക്കും കൊണ്ടുപോകാറുണ്ട്.ബക്രീദ് പെരുന്നാളിനുള്ള വില്‍പനയേക്കാള്‍ ഇത്തവണ തിരക്ക് കുറവാണെന്നും വിലകുറവായിട്ടാണ് കാലികളെ വില്‍പനക്ക് പോയതെന്ന് കാലികച്ചടക്കാരനായ മുരുകാനന്ദന്‍ പറഞ്ഞു.
വ്യാഴം ദിവസങ്ങളില്‍ ആടുകളുടെ വില്‍പന പൊള്ളാച്ചി ചന്തയില്‍ വര്‍ദ്ധിക്കുമെന്നതിനാല്‍ ചൊവ്വാഴ്ച്ച് വില്‍പനയാകാത്ത കന്നുകാലികളെ വ്യാഴാഴ്ച്ച് ആടുകളോടൊപ്പം വില്‍പ്പന നടത്തുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
കന്നുകാലികളെ ദ്രോഹിക്കാതെയും ആവശ്യത്തിനു വെള്ളവും തീറ്റയും നല്‍കി കുളിപ്പിച്ച് വൃത്തിയാക്കി പൊള്ളാച്ചി മാര്‍ക്കറ്റിലെത്തിച്ച് കാലികള്‍ക്ക് മാര്‍ക്കററിനകത്തുള്ള മൃഗഡോക്ടറുടെ പരിശോധനയും കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയുമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."