
വൃക്ഷത്തൈ നട്ടും മഴക്കുഴി നിര്‍മിച്ചും പരിസ്ഥിതി ദിനാചരണം
തിരൂരങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെയ്യാലിങ്ങല്‍ എസ്.എസ്.എം.എച്ച്.എസ്.എസില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. നിര്‍വഹിച്ചു. മഴക്കുഴി നിര്‍മാണം, നാട്ടുമര തൈ നടല്‍, പ്ലാസ്റ്റിക് വിരുദ്ധ കാംപസ്, തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്മാന് മുജീബ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. അരവിന്ദ്, പ്രിന്‍സിപ്പല്‍ എന്‍. ഷംസുദ്ധീന്, ഹെഡ്മാസ്റ്റര് കെ.പി. രാജീവ്, കെ. വിജയന്, ജോജോ ഫ്രാന്‍സിസ്, ബിന്ദു, കെ. സെബാസ്റ്റ്യന്‍, കെ. കിഷോര്‍, കെ.കെ. സുനില്‍കുമാര്‍, സി.സതീദേവി, ടി. രമാദേവി, എ.എ. നവീന്‍ എന്നിവര്‍ സംസാരിച്ചു.
പടിക്കല്‍ ടൗണ്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് .എഫ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇ അഹമ്മദ് സാഹിബ് അനുസ്മരണവും വൃക്ഷത്തൈ നടീലും തൈ വിതരണവും നടത്തി.എം.സൈതലവി ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് അജ്സല്‍ , പി.കെ ആയിഷാ ഫദ് വ,പൂവ്വാട്ടില്‍ മുഹമ്മദ് സംബന്ധിച്ചു. കോഴിച്ചെന മാമൂബസാര് യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി വൃക്ഷത്തൈകള്‍ വിതരണം നടത്തി. അഫ്സല് കോഴിച്ചെന ,സുഹൈല്ഹുവി ,സമീര്‍ തറേങ്ങന്‍ ,സാലിഹ് പിലാക്കോട്ട് , കെ.കെ മന്‍സൂര്‍,പി.ടി.യൂസുഫ്, പി.കെ.മുനീര്‍,എ.ടി. ഉവൈസ്,പി.ടി ഇഖ്ബാല്‍ നേതൃത്വം നല്കി.
വെന്നിയൂര്‍ കൊടിമരം യുവകലാസമിതി ലൈബ്രറി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ വിതരണവും നട്ടു പിടിപ്പിക്കലും സംഘടിപ്പിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.എച്ച് അക്ബര്‍ നിര്‍വഹിച്ചു. ലൈബ്രറി, ബസ് സ്റ്റോപ്പ് പരിസരങ്ങള്‍ വൃത്തിയാക്കി.
പന്താരങ്ങാടി പാറപ്പുറം, ബോധി സര്‍ഗ്ഗവേദി, ലൈബ്രറി ,നെഹ്റു യുവകേന്ദ്ര ,സംയുക്തമായി സംഘടിപ്പിച്ച 400 ഓളം സൗജന്യ വൃക്ഷത്തൈ വിതരണം വി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ. രാജന് സംബംന്ധിച്ചു.
യുവജന കൂട്ടായ്മ ടീം ഫോഴ്സ സംഘടിപ്പിച്ച മരം നടല്‍ പദ്ധതി അക്ഷരപുത്രി കെ.വി റാബിയ ഉദ്ഘാടനം ചെയ്തു.കെ.ടി. ഫാഹിം . ഷിഫാദ് കോണിയത്.പി. ഇമ്രാന്,സി.പി സാദിഖ് എന്നിവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ ഹംസ ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍, ടി.പി.അബ്ദുസലാം,അനീസ് കൂരീയാടന്, എം.എന്‍ റഷിദ്, ടി. റിയാസ്, കെ. മൂഹിനുല് ഇസ്ലാം, സാദിഖ് ഒള്ളക്കന്‍, അയ്യൂബ് തലാപ്പില്‍, സിവി അലിഹസ്സന്, പികെ സര്‍ഫാസ്, ഉസ്മാന് കക്കടവത്ത് സംബന്ധിച്ചു.
തെന്നല ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ ഓഫീസ് പരിസരങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ വാളക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി വി നൗഷാദ്, കെ.അബ്ദുല്‍ ഗഫൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി മജീദ്, സുഹൈല്‍ അത്താണിക്കല്‍, തെന്നല കൃഷി ഓഫീസര്‍ നിമ്മി, ഷാനിയാസ് മാസ്റ്റര്‍ , ഹരിതസേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടക്കല്‍: ചെട്ടിയാംകിണര്‍ ജി.വി.എച്ച്.എസ്.എസില്‍ മരം നടീല്‍, മഴക്കുഴി നിര്‍മാണം എന്നിവ നടത്തി. സ്കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വീട്ടില്‍ ഓരോ മരം നടല്‍, സ്കൂള്‍ മുറ്റത്ത് മഴക്കുഴി, കിണര്‍ റീചാര്‍ജ്ജിങ് എന്നിവയും നടപ്പാക്കും. ചടങ്ങ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.എ റസാഖ്, എന്‍ ബാവ, പി.ടി.എ പ്രസിഡന്റ് മുസ്തഫ ചെമ്മിലി, റഷീദ് ചെരിച്ചി, പ്രിന്‍സിപ്പല്‍ ഐ.വി ജലീല്‍, പ്രധാനാധ്യാപകന് ആര്.എസ് മുരളീധരന് സംസാരിച്ചു.
കല്പകഞ്ചേരി ബാഫഖി യതീംഖാന ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്‍.എസ്.എസിന്റെ ആഭമുഖ്യത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫ.കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് എ.കെ, ഷിന്റോ എം.എം നേതൃത്വം നല്കി.
പെരുമണ്ണ റഹ്മാനിയ കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പൊതുസ്ഥാപനങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. തൈ വിതരണവും പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുകയും ചെയ്തു. ആലി ഹാജി ഉദ്ഘാടനം ചെയ്തു. ഇ മുഹമ്മദ് ഷരീഫ്, അക്ബര്‍ സി, കെ ഹുസൈന്, അമീന് ഇ, ഷുഹൈബ് കെ, റഷീദ് കെ, ആസിഫ് ഇ, ഹബീബ് കെ നേതൃത്വം നല്കി.
കാവതികളം നജ്മുല്‍ഹുദ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം പ്രൊഫ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷന്മാരായ സാജിദ് മങ്ങാട്ടില്‍, അലവി തൈക്കാട്ട്, പ്രിന്‍സിപ്പല്‍ കെ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് കുഞ്ഞവറാന് ഹാജി, മങ്ങാട്ടില്‍ മുഹമ്മദ് മാസ്റ്റര്‍, അബു മാസ്റ്റര്‍, യു മുഹമ്മദ് ഷാഫി, സുഫിയാന് അമരിയില്‍ നേതൃത്വം നല്കി.
പുലിക്കോട് പ്രദേശത്തെ എല്ലാ വീട്ടിലും മരം വെച്ചുപിടിപ്പിക്കുന്ന പരിപാടി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് മണ്ടായപ്പുറം, അബ്ദു മങ്ങാടന്‍, ചെമ്മുക്കന്‍ കുഞ്ഞാവ ഹാജി, ജലീല്‍ മണ്ടായപ്പുറം, റിംഷാദ് കൊളക്കാടന്‍ നേതൃത്വം നല്കി.
പറപ്പൂര് വട്ടപ്പറമ്പ് സ്പോര്ട്ട്ലൈന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വാര്‍ഡ് അംഗം ടി നസീറ ഉദ്ഘാടനം ചെയ്തു. പി ഇന്‍സമാമുല്‍ ഹഖ്, കെ.എം സിദ്ധീഖ്, ടി കുഞ്ഞലവി, എം.പി അക്ബര്‍, കെ.ടി മുഹമ്മദ് ഖൈര്‍, കൃഷ്ണന് നേതൃത്വം നല്കി.
പൂക്കിപ്പറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ടൗണ്‍ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് വാഫി, മങ്കട കുഞ്ഞോന്, റസാഖ്, ശിഹാബ്, മുബഷിര്‍, നിസാം, സവാദ്, ജാസില്‍ നേതൃത്വം നല്കി.
വേങ്ങര: നാടെങ്ങും പരിസ്ഥിതി ദിനാചരണത്തില്‍. സ്കൂളുകള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍, സഹകരണ ബാങ്കുകള്‍, ക്ലബ്ബുകള്‍, വ്യാപാരികള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം, വൃക്ഷത്തൈ വിതരണം, തൈകള്‍ നട്ടുപിടിപ്പിക്കല്‍ എന്നിവ നടത്തി. പുഴച്ചാല്‍ എല്‍.പി സ്കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലു ഉദ്ഘാടനം ചെയ്തു. പറപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദ് കുട്ടി അധ്യക്ഷനായി. ജൈവ പാര്‍ക്ക് പ്രവര്‍ത്തി ഉദ്ഘാടനം മെമ്പര്‍ ഇ.കെ. റൈഹാനത്തും ഉപഹാര സമര്‍പ്പണം എ.ഇ.ഒ വിശാലയും നിര്‍വഹിച്ചു. സൂപ്പര്‍ ഫ്രന്‍സ് എടയാട്ടുപറമ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ഇ കെ. റൈഹാനത്ത് അധ്യക്ഷയായി. വേങ്ങര പഞ്ചായത്തും കുരിക്കള്‍ സ്മാരക ലൈബ്രറിയും സംയുക്തമായി നടത്തിയ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി. പറപ്പൂര് പഞ്ചായത്ത് എം.എസ്.എഫ്് പരിസ്ഥിതി ദിനാചരണം വി.എസ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.നിസാം അധ്യക്ഷനായി. പെരുവള്ളൂര്‍ കെസിഎം കാടപ്പടിയുടെ പരിസ്ഥിതി ദിനാചരണം എം.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി. അജീഷ് അധ്യക്ഷനായി. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വേങ്ങര സര്‍വ്വീസ സഹകരണ ബാങ്ക് ബോധവത്കരണവും ഇടപാടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഫലവൃക്ഷ തൈ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുട്ടി അധ്യക്ഷനായി.
ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ദിനാചരണ കെ. കരീം ഉദ്ഘാടനം ചെയ്തു. എം. അലവി അധ്യക്ഷനായി. വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഡോ.യു സൈതലവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജാഫര്‍ ചുക്കാന്‍ അധ്യക്ഷനായി. വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആയിരത്തൊന്ന് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്ലു ഉദ്ഘാടനം ചെയ്തു. എ.കെ കുഞ്ഞീതുട്ടി അധ്യക്ഷനായി.
പരപ്പനങ്ങാടി: നഗരസഭ ചാത്രത്തില്‍ തുടര്‍വിദ്യാ കേന്ദ്രത്തിനു കീഴില്‍ കൗണ്‍സിലര്‍ സീനത്ത് ആലിബാപ്പു വൃക്ഷത്തൈ വിതരണം ചെയ്തു .പി പി ഖദീസേയി അധ്യക്ഷയായി. വീടിന്റെ ടെറസില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയ പുളിക്കലകത്ത് മുഹമ്മദ് ആഷിഖിന് കൗണ്‍സിലര്‍ ഉപഹാരം നല്കി .കോര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്,മൈമൂനത്ത്,തുല്യതാ പഠിതാക്കളായ എ ഫൈസല്‍,കെ ഹനീഫ,സി ടി ജുബൈരിയ,പ്രേരക്മാരായ കെ പി ജലജാമണി,വി പി വിജയശ്രീ സംസാരിച്ചു. പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ സൗജന്യ വൃക്ഷതൈ വിതരണം പ്രസിഡന്റ് എം വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സ്റ്റാര്‍ മുനീര്‍ അധ്യക്ഷനായി .മുന്നൂറോളം വൃക്ഷതൈകള്‍ വിതരണം നടത്തി. ചെട്ടിപ്പടി മുര്ച്ചന്റ്സ് അസോസിയേഷന് വ്യാപാരഭവന് വളപ്പില്‍ വൃക്ഷതൈകള്‍ നാട്ടു. മുര്ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി. ചെറിയബാവ, സെക്രട്ടറി കെ. അനില്‍കുമാര്‍, അലവി, യൂത്ത് വിങ് സെക്രട്ടറി ഷബീര്‍ ചോയ്സ്, ഗോപി കല്ലുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി .
പള്ളിക്കല്‍: പരിസ്ഥിതി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. ഹനീഫ, അഷ്റഫ്, ടി സിദ്ധീഖ് പങ്കെടുത്തു.
പെരുവള്ളൂര്‍: കൂമണ്ണ ജി.എം.എല്‍.പി സ്കൂളും പെരുവള്ളൂര്‍ കൃഷി ഭവനും സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ടി ഫൗസിയമുജീബ് അധ്യക്ഷയായി. കൃഷി ഓഫീസര്‍ ഷാജി, സ്കൂള്‍ പി.ടി.എ പ്രസിഡെന്റ് സക്കരിയ, ഹാരിസ് മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, മൊയ്തീന് കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• a minute ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 36 minutes ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 41 minutes ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• an hour ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• an hour ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• an hour ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 2 hours ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 2 hours ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 2 hours ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 3 hours ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 4 hours ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 4 hours ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 4 hours ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 4 hours ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 6 hours ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 13 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 13 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 13 hours ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 5 hours ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 5 hours ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 5 hours ago