'സഊദി അറേബ്യ ഒറ്റക്കല്ല!' മാധ്യമ പ്രവര്‍ത്തകന്റെ തിരോധാന സംഭവത്തില്‍ സഊദിക്ക് ഐക്യദാര്‍ഢ്യവുമായി അറബ് രാഷ്ട്രങ്ങള്‍
മനാമ: തുര്‍ക്കിയിലെ മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഊദി അറേബ്യ നേരിടുന്ന പ്രതിസന്ധികള്‍ക്കും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കുമെതിരെ സഊദിക്ക് ഐക്യദാര്‍ഡ്യവുമായി അറബ് രാഷ്ട്രങ്ങള്‍ രംഗത്ത്.
അമേരിക്കയടക്കമുള്ള ചില രാജ്യങ്ങള്‍ സഊദിക്കെതിരെ കുപ്രചരണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സഊദിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈന്‍, യു.എ.ഇ, ഒമാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അതത് രാജ്യങ്ങള്‍ ഔദ്യോഗികമായി പത്രക്കുറിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
ഈ മാസം രണ്ടാം തിയ്യതി തുര്‍ക്കിയില്‍ വെച്ചാണ് സഊദി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനം സംഭവിച്ചത്. തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്ന ഖഷോഗി പിന്നീട് പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സഊദി വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഖഷോഗി. അതു കൊണ്ടു തന്നെ ഇദ്ദേഹത്തെ എംബസിക്കകത്തു വെച്ച് സഊദി അറേബ്യന്‍ പ്രതിനിധികള്‍ കൊലപ്പെടുത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് സഊദിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ വെച്ച് ഇയാളെ സഊദി പ്രതിനിധികള്‍ കൊലപ്പെടുത്തിയെന്ന് തുര്‍ക്കിയും ആരോപിച്ചിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച സഊദി അറേബ്യ, തങ്ങളുടെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് സഊദിയെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകളുണ്ടായത്. ഈ സാഹചര്യത്തിലാണ് സഊദിക്ക് അകമഴിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സഊദി അറേബ്യയെ ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ അനുവദിക്കില്ലെന്നുമുള്ള പ്രമുഖ രാഷ്ട്ര നേതാക്കളുടെ ട്വീറ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."