HOME
DETAILS
MAL
ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിച്ചു
backup
June 05 2017 | 21:06 PM
പേരാമ്പ്ര: ഇരുപത്തഞ്ച് വര്‍ഷമായി പേരാമ്പ്ര മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി കച്ചവടക്കാരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലാളികളുടെ അറസ്റ്റില്‍ കലാശിച്ചു.
ഇന്നലെ വൈകീട്ട് 4 ഓടെ പഞ്ചായത്ത് ജീവനക്കാര്‍ പൊലിസ് സഹായത്തോടെ എത്തിയാണ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ കച്ചവടം ചെയ്ത ഉന്തുവണ്ടിയും അര ലക്ഷത്തോളം രൂപയുടെ ഭക്ഷ്യസാധനങ്ങളും പഞ്ചായത്ത് അധികൃതര്‍ എടുത്തു മാറ്റിയിട്ടുണ്ട്.
കച്ചവടക്കാരായ ചന്ദ്രന് കല്ലൂര്‍, മുഹമ്മദലി മേലേടത്ത്, രാജീവന് ചാലില്‍, അഫ്സല് തെയ്യത്താംകണ്ടി, എ.കെ മുനീര്‍, അസീസ് മുണ്ടോട്ടില്‍, റസാക്ക് ചീതുര്, പ്രകാശന് പുതുക്കുടി, കെ.എം ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."