ശബരിമല സ്ത്രീ പ്രവേശനം: സമരം ഭരണഘടനക്കെതിരെന്ന് വി.എസ്
മഞ്ചേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന സമരങ്ങള്‍ കോടതിക്കും ഭരണ ഘടനക്കുമെതിരെയാണെന്ന് വി.എസ് അച്യുതാനന്ദന്‍. പന്തല്ലൂര്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി ക്ഷേത്രമുറ്റത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയനുസരിച്ച് സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വിധിയാണ് സുപ്രിം കോടതി ഭരണ ഘടനാ ബെഞ്ചിന്റേത്. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഇത് വിശ്വാസികള്‍ക്കെതിരായി ഇടതു മുന്നണി നടത്തുന്ന നീക്കമായാണ് ബി.ജെ.പി ചിത്രീകരിക്കുന്നത്.
ഇക്കാര്യത്തില്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും കൈകോര്‍ക്കുകയാണ്. നവോത്ഥാന പ്രവര്‍ത്തനത്തിലൂടെ അനാചാരങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടം നടത്തിയ കേരള ജനത ഇക്കാര്യവും തിരിച്ചറിയുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.
പന്തല്ലൂര്‍ ക്ഷേത്ര ഭൂമി, നിയമ പോരാട്ടത്തിനൊടുവില്‍ മനോരമയില്‍നിന്ന് ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വി.എസ് അച്യുതാനന്ദന് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി അനില്‍, പന്തലൂര്‍ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.പി മണികണ്ഠന്‍, അഡ്വ.രാജ ഗോപാല്‍, കെ. ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."