മാട്ടിറച്ചി നിരോധനത്തിനെതിരേ സമരപ്രഖ്യാപന കണ്വന്ഷന്
കോഴിക്കോട്: മാട്ടിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് ഭയരഹിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് വി.കെ.സി മമ്മദ് കോയ എം.എല്‍.എ. മീറ്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി (സി.ഐ.ടി.യു) നടത്തിയ സമരപ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണ്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുകയാണ്. കേരളത്തില്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മാംസ വിപണന മോഖലയുമായി ബന്ധപ്പെട്ട വിവിധ തൊഴിലാളികള്‍ സംയുക്തമായാണ് സമരപ്രഖ്യാപനം നടത്തിയത്. കെ.പി സലീം അധ്യക്ഷനായി. കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം, സി.ഐടി.യു ജില്ലാ പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണന്, സി.പി മുസാഫര്‍ അഹമ്മദ്, ടി.വി കുഞ്ഞായിന്‍ കോയ, ടി.ടി റഫീഖ്, ടി.പി സാഹിദ് വ്യാപാരി വ്യവസായിസമിതി നേതാക്കളായ ഇഖ്ബാല്‍, റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."