HOME
DETAILS
MAL
മൃഗ സംരക്ഷണ പ്രവൃത്തിതുടങ്ങി
backup
June 06 2017 | 01:06 AM
ഗുവാഹത്തി: വെള്ളപ്പൊക്കത്തില്‍ നിന്ന് അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ മൃഗ രക്ഷക്കുള്ള പദ്ധതികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയാല്‍ മൃഗങ്ങള്‍ക്ക് സ്വയം രക്ഷക്കായി 33 ചെറുകുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തിയുടെ 50 ശതമാനം ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 430 സ്ക്വയര്‍ കിലോമീറ്ററുള്ള പാര്‍ക്ക് ബ്രഹ്മപുത്ര നദിയോട് ചേര്‍ന്ന പ്രദേശത്താണ്. പാര്‍ക്കില്‍ 300 വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുണ്ട്. ഇവയില്‍ 22 റിനോസിറോസുകളും ഉള്‍പ്പെടും. വെള്ളപ്പൊക്കം മൃഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."