ജീവിതശൈലീ രോഗങ്ങളുടെ അടിമകളായി മലയാളികള്‍ മാറി: മന്ത്രി കടകംപള്ളി
കോഴിക്കോട്: ആഗോളവല്‍ക്കരണം സൃഷ്ടിച്ച ജീവിതശൈലീ രോഗങ്ങളുടെ അടിമകളായി മലയാളികള്‍ മാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതം, സഹകരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതാഭമായ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ഹരിത കേരളം മിഷന്‍. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ജനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണം. മണ്ണും ജലാശയവും മാലിന്യംനീക്കി വരുംതലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണയുമായി ആയിരം ക്ലാസ്മുറികള്‍ സഹകരണ വകുപ്പ് ഏറ്റെടുത്ത് ഹൈടെക് ആക്കുമെന്നും മന്ത്രി പറഞ്ഞു.എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ലളിതാംബിക, എം. മെഹബൂബ്, പ്രൊഫ. ശോഭീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."