HOME
DETAILS

ചരിത്രത്തെ അവഹേളിക്കാന്‍ ശ്രമിച്ചതിന് ആര്‍.എസ്.എസിന് മണിപ്പൂരില്‍ ലഭിച്ചത് മുട്ടന്‍പണി...! പരസ്യമായി മാപ്പിരന്നില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിയും

  
backup
August 18, 2019 | 4:20 PM

rss-function-conducted-in-manippur-became-boomerang-to-them

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ലിഖിത ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ വെമ്പുന്ന ആര്‍.എസ്.എസിന് മണിപ്പൂരില്‍ നിന്നും നേരിടേണ്ടി വന്നത് വലിയ നാണക്കേട്. ചെയ്ത തെറ്റിന് പരസ്യമായി മാപ്പിരക്കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാക്കളോട് മണിപ്പൂരിലെ വിവിധ സാമൂഹ്യ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും ധീരദേശാഭിമാനികളെയും ഓര്‍മിക്കുകയും സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് 13നാണ് വിവാദത്തിനിടയായ സംഭവം നടന്നത്. പ്രധാനമായും ബ്രിട്ടീഷ് ഭരണത്തിനെതിരായും മറ്റ് സാമൂഹ്യ അരാജകത്വങ്ങള്‍ക്കെതിരായും പോരാടിയവരെയാണ് ഈ ദിനത്തില്‍ അനുസ്മരിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ചടങ്ങിന് പുറമേ ആര്‍.എസ്.എസ് ഇംഫാലില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ രണ്ട് ആദരണീയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ക്ക് നടുവില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരത മാതാവിന്റെ ചിത്രം സ്ഥാപിച്ച് അതില്‍ ഹാരാര്‍പ്പണം നടത്തിയതാണ് ഏറെ പ്രതിഷേധത്തിനിടയാക്കിയത്.

ടികേന്ദ്രജിത്ത് രാജാവിന്റെയും ജനറല്‍ തങ്ങളുടെയും ഫോട്ടോകള്‍ക്ക് നടുവിലാണ് ഈ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ആര്‍.എസ്.എസ് നാടിന്റെ സംസ്‌കൃതിയെ തന്നെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നുമുള്ള ആക്ഷേപം സംസ്ഥാനത്താകെ ശക്തമാകുകയുമായിരുന്നു. മണിപ്പൂരിലെ ശക്തമായ വിദ്യാര്‍ഥി സാനിധ്യങ്ങളായ ജോയിന്റ് സ്റ്റുഡന്റ് കോഡിനേഷന്‍ കമ്മിറ്റി(ജെ.എസ്.സി.സി), ആള്‍ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍, മണിപ്പൂരി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയവരും ഇവിടുത്തെ മെയ്‌തേയ് രാജവിഭാഗമായ ലേയ്‌ഷേംബ സനാജാവോബ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ഈ നിലപാടിനെതിരേ രംഗത്തുവന്നു.

എത്രയും പെട്ടെന്ന് മണിപ്പൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ജെ.എസ്.സി.സി നേതാക്കള്‍ പറഞ്ഞു. നാടിന്റെ സ്വത്വത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ തയാറാവില്ലെന്ന് സാംസ്‌കാരിക രംഗത്തുള്ളവരും പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയും മുഖ്യമന്ത്രി എന്‍ ബിറണ്‍ സിംഗും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ സ്വന്തം നിലയില്‍ പരിപാടി സംഘടിപ്പിച്ച് ഒടുവില്‍ വെട്ടിലായി നില്‍ക്കുകയാണ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  a month ago
No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  a month ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  a month ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  a month ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  a month ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  a month ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  a month ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  a month ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  a month ago