HOME
DETAILS

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

  
May 30, 2026 | 1:39 AM

former kozhikode mayor and senior cpm leader tp dasan passes away

കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

1950 ജൂൺ ഒന്നിന് കൊയിലാണ്ടിയിലാണ് ടി.പി. ദാസന്റെ ജനനം. കാരയാട് എൽ.പി., കൽപ്പത്തൂർ യു.പി., മേപ്പയ്യൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളേജിൽ നിന്ന് കായികാധ്യാപക ഡിപ്ലോമ നേടി. തുടർന്ന് തളി ഗവ. യു.പി. സ്കൂളിൽ താത്കാലിക കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും, 1973-ലെ അധ്യാപക സമരത്തിൽ പങ്കെടൂത്ത് ജയിലിലായതോടെ ജോലി നഷ്ടപ്പെട്ടു.

രാഷ്ട്രീയ ജീവിതം

കെ.എസ്.എഫിലൂടെ (KSF) രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന ടി.പി. ദാസൻ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. കെ.എസ്.വൈ.എഫിന്റെ (KSYF) സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980-ൽ ഡി.വൈ.എഫ്.ഐ. (DYFI) രൂപീകരണ വേളയിൽ സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.

1967-ൽ സി.പി.എം. അംഗമായ അദ്ദേഹം, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നു. 1985 മുതൽ ദീർഘകാലം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

അഡ്വ. ശങ്കരന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കോഴിക്കോടിന്റെ നഗരപിതാവായി മാറിയ വ്യക്തിയാണ് ടി.പി. ദാസൻ. അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ നിന്നാണ് അദ്ദേഹം കോഴിക്കോട്ടേക്ക് ചേക്കേറുന്നത്. 1992 മുതൽ 1994 വരെയായിരുന്നു കോഴിക്കോട് കോർപ്പറേഷൻ മേയർ. കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ 16 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം മേയർ സ്ഥാനത്തെത്തിയത്. കോൺഗ്രസ് എസിലെ തെക്കുവീട്ടിൽ വിജയനായിരുന്നു അന്നത്തെ ഡെപ്യൂട്ടി മേയർ.

തുടർന്ന് 1996 മുതൽ 2001 വരെ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനായും എൽ.ഡി.എഫ്. കൗൺസിൽ പാർട്ടി നേതാവായും നഗരവികസനത്തിൽ നിർണായക പങ്കുവഹിച്ചു.

വിവിധ മേഖലകളിലെ സംഭാവനകൾ

മികച്ച സഹകാരിയും സ്പോർട്സ് സംഘാടകനുമായിരുന്ന ടി.പി. ദാസൻ വൈവിധ്യമാർന്ന ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്:

സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ

കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ

കേരള അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ

കെ.ടി.ഡി.സി. (KTDC) ഡയറക്ടർ

'കല' പ്രസിഡന്റ്

നടക്കാവിലെ ബാബുരാജ് മ്യൂസിക് അക്കാദമി സെക്രട്ടറി

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ.

മക്കൾ: മിലി (ആർക്കിടെക്ട്, യു.എൽ.സി.സി.എസ്.), മിനി (എച്ച്.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനീയർ, യു.കെ.)

മരുമക്കൾ: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ),നീതു (യു.കെ.)

 

former kozhikode mayor and senior cpi(m) leader t.p. dasan passed away at the age of 76 in a cooperative hospital in kozhikode on friday night. a prominent political figure in north kerala, dasan served as the mayor of kozhikode corporation from 1992 to 1994. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  11 hours ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  11 hours ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  12 hours ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  12 hours ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  12 hours ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  12 hours ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  12 hours ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  13 hours ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  13 hours ago