HOME
DETAILS

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

  
Web Desk
May 30, 2026 | 1:45 AM

Former MP and senior Congress leader KP Dhanapalan passes away

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭൗതികദേഹം പൊതുദർശനത്തിന് ശേഷം പറവൂരിലെ വസതിയിൽ സംസ്‌കരിക്കും.

2009-ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 2014-ൽ തൃശ്ശൂർ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയ രംഗത്തിന് പുറമെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ അമരക്കാരനായും അദ്ദേഹം തിളങ്ങി. സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ (2005-2006), നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ (2007-2009), കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.പി. ധനപാലന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

 

Former Member of Parliament and senior Indian National Congress leader K.P. Dhanapalan passed away at the age of 76. He breathed his last at a private hospital in North Paravur, Kochi, where he was undergoing treatment for age-related physical ailments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  7 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവുന്നു

National
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  7 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  7 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  7 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  7 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago