കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 മരണം
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. 180ലേറെ പേര്‍ക്ക് പരുക്കുï്. ശനിയാഴ്ച പ്രാദേശികസമയം 10 മണിയോടെ വിവാഹ ചടങ്ങ് നടക്കുന്ന ഹാളിലേക്ക് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും നിരവധി പേരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കïെത്തിയതായും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ശീഈ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുï്. അതേസമയം ഇതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു പറഞ്ഞ താലിബാന്‍ ആക്രമണത്തെ അപലപിച്ചു. തന്റെ കുടുംബവും പത്‌നിയും ഞെട്ടലിലാണെന്ന് വരന്‍ മിര്‍വായിസ് പറഞ്ഞു. അവര്‍ക്ക് സംസാരിക്കാന്‍ പോലുമാവുന്നില്ല. ഭാര്യ ബോധമറ്റു വീണു. സഹോദരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തനിക്കു നഷ്ടമായി. ജീവിതത്തിലിനി സന്തോഷമുïാവില്ല. അഫ്ഗാനികളുടെ ദുരിതം ഒരിക്കലും അവസാനിക്കില്ലെന്നും അയാള്‍ കരഞ്ഞുകൊï് പറഞ്ഞു. തന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി വധുവിന്റെ പിതാവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമുള്ള ശീഈ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് താലിബാന്‍, ഐ.എസ് തുടങ്ങിയ സുന്നി തീവ്രവാദ സംഘങ്ങള്‍ പലപ്പോഴും ആക്രമണങ്ങള്‍ നടത്താറുï്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ നാനൂറിലേറെ പേരുïായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
പത്തു ദിവസം മുന്‍പാണ് കാബൂള്‍ പൊലിസ് സ്റ്റേഷനു പുറത്ത് വന്‍ സ്‌ഫോടനമുïായത്. അതില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്താന്‍ നഗരമായ ക്വറ്റയ്ക്ക് സമീപമുള്ള പള്ളിയില്‍ ഉïായ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദയുടെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. താലിബാനും യു.എസും സമാധാനകരാര്‍ പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."