യു.എസ് പുതിയ മിസൈല്‍ വിന്യസിക്കുന്നതുവരെ അവ സ്ഥാപിക്കില്ലെന്ന് റഷ്യ
മോസ്കോ: യൂറോപ്പിലും ഏഷ്യയിലും യു.എസ് പുതിയ മിസൈല്‍ വിന്യസിക്കുന്നതു വരെ തങ്ങള്‍ അത്തരം മിസൈല്‍ സ്ഥാപിക്കില്ലെന്ന് റഷ്യ. സോവിയറ്റ് കാലത്തെ ആയുധ ഉടമ്പടിയില്‍ നിന്ന് യു.എസ് പിന്മാറിയ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യദൂര ആണവായുധ കരാറിനു വിരുദ്ധമായി റഷ്യ നിരോധിത മിസൈല്‍ വിന്യസിച്ചെന്നാരോപിച്ച് ഈ മാസം യു.എസ് ഐ.എന്‍.എഫ് കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് റഷ്യയും കരാറില്‍ നിന്ന് ഒഴിവാകുന്നതായി അറിയിച്ചു. അതേസമയം പുതിയ മിസൈല്‍ വിന്യസിക്കാന്‍ രാജ്യത്തിനു പദ്ധതിയില്ലെന്ന് സെര്‍ജി പറഞ്ഞു. 500 മുതല്‍ 5, 500 കി.മീ വരെ ദൂരപരിധിയുള്ള ഉപരിതല മിസൈലുകള്‍ വികസിപ്പിക്കുന്നതിനെ തടയുന്നതായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ആണവകരാര്‍. അതേസമയം യു.എസ് ഹ്രസ്വ-മധ്യദൂര ആണവ മിസൈലുകള്‍ വികസിപ്പിക്കുകയാണെങ്കില്‍ റഷ്യയും അതു ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."