HOME
DETAILS
MAL
ഉരുകിയൊലിച്ച് ദില്ലി
backup
June 06 2017 | 08:06 AM
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് മാറി കാലവര്‍ഷം ആരംഭിച്ചപ്പോഴും കനത്ത ചൂടില്‍ ഉരുകിയൊലിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 45.5 ഡിഗ്രി സെല്‍ഷ്യസാണ് ചൂടിന്റെ അളവ്. നാടും നഗരവും കനത്ത ചൂടിനാല്‍ മൂടപ്പെട്ട് ദുരിതാവസ്ഥയിലാണ് ജനങ്ങള്‍.
ഡല്‍ഹിക്കു പുറമേ രാജസ്ഥാന്, ഹരിയാന,ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉഷ്ണം അതിരൂക്ഷമായത്. ഇവിടങ്ങളിലെല്ലാം 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. 45.8 ആണ് ഡല്‍ഹിയിലെ ഉയര്‍ന്ന ചൂട്.
ഉയര്‍ന്ന പ്രദേശങ്ങളായ ഉത്തരാഖണ്ഡ്,ഡെറാഡൂണ്‍ എന്നിവിടങ്ങളിലും ഉഷ്ണക്കാറ്റ് ശക്തമാണ്.
ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."