HOME
DETAILS

മധ്യസ്ഥശ്രമവുമായി കുവൈത്തും തുര്‍ക്കിയും രംഗത്ത്; അനുകൂല നിലപാടുമായി ഖത്തര്‍

  
backup
June 06 2017 | 17:06 PM

qatar-issue-turkey-and-kuwait-in

റിയാദ്: അറബ് മേഖലയില്‍ ഉരുണ്ടു കൂടിയ പുതിയ പ്രശ്‌നപരിഹാരത്തിനായി സഖ്യരാജ്യമായ കുവൈത്ത് കഠിനശ്രമം തുടങ്ങി. തീവ്രവാദ ഭീകരവാദ പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഖത്തറിനെതിരെ വിവിധ അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ശക്തമായ മുന്നറിയിപ്പുമായി എത്തിയ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് കുവൈത്ത് ശ്രമം തുടരുന്നത്. മേഖലയുടെ സുരക്ഷ തന്നെ അപായപ്പെടുന്ന തരത്തിലേക്ക് നീങ്ങുന്ന ഖത്തറുമായുള്ള സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ കുവൈത്തിനെ കൂടാതെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രശ്‌നപരിഹാരത്തിനായി രംഗത്തുണ്ട്.

ഖത്തര്‍, റഷ്യ, കുവൈത്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്‍മാരുമായി അദ്ദേഹം ടെലഫോണ്‍ സംഭാഷണം നടത്തി. കുവൈത്ത് അമീര്‍ ശൈഖ് സബഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് സഊദി രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ പ്രിന്‍സ് ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനുമായി വിഷയം ചര്‍ച്ച ചെയ്തു. കൂടാതെ ഖത്തര്‍ അമീറുമായും ടെലഫോണില്‍ ബന്ധപ്പെട്ട് ശ്രമം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഊദി രാജാവ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ സുപ്രധാന കത്ത് പ്രിന്‍സ് ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ കുവൈത്ത് അമീറിന് കൂടിക്കാഴ്ചക്കിടെ കൈമാറിയതായി കുവൈത്ത് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഖത്തര്‍ അമീറുമായി ടെലഫോണ്‍ സംഭാഷണം നടത്തിയത്.

അതേ സമയം, നയതന്ത്രബന്ധം അയല്‍രാജ്യങ്ങള്‍ വിച്ഛേദിച്ച സംഭവത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ കുവൈത്തിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിന് സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ച സാഹചര്യം അമേരിക്ക മനസ്സിലാക്കുന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഭീകരതക്കുള്ള പിന്തുണ നിര്‍ത്തിവെക്കുന്നതിന് ആവശ്യപ്പെടുന്ന റിയാദ് ഉച്ചകോടി പ്രഖ്യാപനം ഖത്തര്‍ പാലിക്കണമെന്നും യു.എസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, മാലിദ്വീപ്, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളുമാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്. ഇതോടെ ചരിത്രത്തിലില്ലാത്തവിധമുള്ള കടുത്ത പ്രതിസന്ധിയാണ് ഖത്തര്‍ അനുഭവിക്കുന്നത്. അതിനിടെ, ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നീട്ടി വച്ചു. കുവൈത്തിന്റെ അഭ്യര്‍ഥന പ്രകാരമാണിത്.

അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും പ്രശ്‌നങ്ങള്‍ തണുപ്പിക്കുന്നതിന് ശ്രമങ്ങളുണ്ടാകണമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയോട് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷം പറഞ്ഞുതീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഖത്തര്‍ അമീറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കുവൈത്ത് അമീര്‍ ആവശ്യപ്പെട്ടു. പുതിയ പ്രതിസന്ധി ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം വൈകിപ്പിക്കും. ഖത്തര്‍ അമീര്‍ അടുത്ത മാസം വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago