അയല്‍ സംസ്ഥാനങ്ങളിലെ മഴ: മരണം 75, ഡല്‍ഹിയില്‍ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഹിമാചല്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് മഴക്കെടുതികള്‍ ജനജീവിതം ദുരിതത്തിലാക്കിയത്. ഇതുവരേ 75 പേര്‍ മരണപ്പെട്ടതായാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ പ്രളയമുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളിലുയര്‍ന്നതോടെ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ പരിസരവാസികളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. യമുനക്ക് കുറുകെയുളള പഴയ റയില്‍വേ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ഹരിയാനയില്‍ നിന്ന് ഞായറാഴ്ച മാത്രം 8.28 ലക്ഷം ക്യൂസക് വെള്ളമാണ് യമുനയിലേക്ക് ഒഴുകിയെത്തിയത്. 207.32 അടിയാണ് യമുനയിലെ അപകടരേഖ. തിങ്കളാഴ്ച ജലനിരപ്പ് ഇതിന് തൊട്ടടുത്ത് എത്തിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി 2,120 താല്‍ക്കാലിക കേന്ദ്രങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. 23,800 പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."