വിദ്യാര്‍ഥികള്‍ ഒന്നര ലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ചു
കയ്പമംഗലം: നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി അക്ഷരകൈരളിയുടെ ഭാഗമായുള്ള സ്വരക്ഷയുടെ നവനിര്‍മിതി പദ്ധതിയോടനുബന്ധിച്ചുള്ള 'സര്‍വം സഹയായ ഭൂമിക്ക്' ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്ന പരിപാടിക്കു മികച്ച വിജയം. മണ്ഡലത്തിലെ കുട്ടികള്‍ ഒന്നര ലക്ഷത്തോളം കുപ്പികളാണ് ശേഖരിച്ചത്.
ഈ കുപ്പികള്‍ കേരളാ സ്‌ക്രാപ്പ് അസോസിയേഷന്‍ കിലോ ഒന്നിന് 23 രൂപ 75 പൈസ എന്ന തോതില്‍ സംഘാടകരില്‍ നിന്ന് ഏറ്റു വാങ്ങി.
തൂക്കം നോക്കി കിട്ടുന്ന മുഴുവന്‍ സംഖ്യയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പ്രവര്‍ത്തനത്തിന്റെ സമാപന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ രിജില്‍ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ താരം രാജീവ് മേനോന്‍ മുഖ്യാഥിതിയായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍, നൗഷാദ് കൈതവളപ്പില്‍, ജെസി, ഫാ. ജോഷി കല്ലറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."