HOME
DETAILS
MAL
മഞ്ചേരി നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സത്യാഗ്രഹസമരം
backup
June 06 2017 | 19:06 PM
മഞ്ചേരി: പതിമൂന്നാം പഞ്ചവത്സര പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സത്യാഗ്രഹസമരം. വാര്‍ഡ് സഭകള്‍ പോലും ചേരാതെ വ്യാജരേഖകള്‍ ഉണ്ടാക്കി ഡി.പി.സിക്കു സമര്പ്പിച്ചിരിക്കുകയാണന്ന് പ്രതിപക്ഷം ആരോപിച്ചു.
രാവിലെ പത്തുമുതല്‍ നടത്തിയ കൗണ്‍സിലര്‍മാരുടെ സമരം വൈകിട്ടോടെ അവസാനിപ്പിച്ചു. ഇന്നു മുതല്‍ വിവിധ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം തുടരും. പ്രൊഫ. പി.ഗൗരി ഉദ്ഘാടനം ചെയ്തു.ക ൃഷ്ണദാസ് രാജ അധ്യക്ഷനായി. കെ.സി ഉണ്ണികൃഷ്ണന്, ഖാലിദ്, ഫസ്ല മാഞ്ചേരി, എ.എന്‍ ശിവരാമന്നായര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."