HOME
DETAILS

ക്ഷേത്രഭൂമിയില്‍ പൊതുമരാമത്ത് വകുപ്പ് നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്തു

  
backup
October 17 2018 | 05:10 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae-2

പുതുക്കാട്: തൃക്കൂര്‍ പാലക്കപറമ്പ് റോഡിന്റെ മെക്കാഡം ടാറിങിനുവേണ്ടി നീക്കം ചെയ്ത മണ്ണും കല്ലും മറ്റ് അവശിഷ്ടങ്ങളുമാണ് പോത്തോട്ടപറമ്പില്‍ നിക്ഷേപിച്ചത്. തുലാമാസം ഒന്നിന് നടത്താറുള്ള പോത്തോട്ട മഹോത്സവത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പൊതുമരാമത്ത് വകുപ്പ് മണ്ണ് കൊണ്ടു തള്ളിയിരുന്നത്. മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഭക്തജന സംഘടനകളും പോത്തോട്ട മഹോത്സവം നടത്തുന്ന സമുദായങ്ങളും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതര്‍ എടുത്തില്ല. ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന പറമ്പില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ പോത്തോട്ട മഹോത്സവം അനിശ്ചിതത്വത്തിലായ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. വാര്‍ത്തയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് അധികൃതര്‍ ക്ഷേത്രപറമ്പിലെ മണ്ണ് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പറമ്പില്‍ കുന്നുകൂട്ടിയിട്ടിരുന്ന മണ്ണും കല്ലും പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്ത് നീക്കം ചെയ്യുകയായിരുന്നു. ദൈവത്തിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്ന കല്ലും പരിസരവും പോത്തോട്ട ദിവസം ഭക്തര്‍ വലംവെക്കുന്ന സ്ഥലത്തേയും മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ പോത്തുകളെ കൊണ്ടുവന്നാണ് സമുദായക്കാര്‍ മഹോത്സവം ആഘോഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago