ന്യൂനപക്ഷ കമ്മിഷന് അദാലത്ത്:സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ വിദ്യാര്‍ഥികളെ അറിയിക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: സ്കോളര്‍ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സംബന്ധിച്ച അറിയിപ്പുകള് നോട്ടിസ് ബോര്‍ഡില്‍ പതിക്കണമെന്ന് എല്ലാ കോളജുകള്‍ക്കും നിര്‍ദേശം നല്കാന് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ന്യൂനപക്ഷ കമ്മിഷന് നിര്‍ദേശം നല്കി.
സ്കോളര്‍ഷിപ്പ് പുതുക്കുന്നത് സംബന്ധിച്ച് കാസര്‍കോട് രാജപുരം സെന്റ് പയസ് കോളജ് വിദ്യാര്‍ഥിനി ഫാത്തിമ ദില്‍കുഷ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷനംഗം അഡ്വ. മുഹമ്മദ് ഫൈസലിന്റെ നിര്‍ദേശം.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ട് കാസര്‍കോട് അജാനൂര്‍ കടപ്പുറത്തെ സാബിറ സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരം സാബിറയെ അന്ത്യോദയ അന്ന യോജനയില്‍ ഉള്‍പ്പെടുത്തിയതായി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥലം ഏറ്റെടുക്കുന്നതിലെ വില നിര്‍ണയം പുനഃപരിശോധിക്കാനാവശ്യപ്പെട്ട് മട്ടന്നൂര്‍ വായാന്തോട് എം.സി കുഞ്ഞമ്മത് നല്കിയ പരാതിയില്‍ ഇതു സംബന്ധിച്ച് പരാതിക്കാര്‍ക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് കമ്മിഷന് നിര്‍ദേശം നല്കി. കണ്ണൂര്‍ ജില്ലയില്‍നിന്ന് പത്തും കാസര്‍കോട് ജില്ലയില്‍നിന്ന് ഏഴും പരാതികളാണ് കമ്മിഷന് പരിഗണിച്ചത്. ആറ് വീതം പരാതികളില്‍ വിചാരണ നടന്നു. കമ്മിഷന്റെ അടുത്ത സിറ്റിങ് നവംബര്‍ 19 ന് കാസര്‍കോട് കലക്ടറേറ്റില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."