HOME
DETAILS

എന്‍.ആര്‍.ഐ കമ്മിഷന്‍ നിര്‍ജീവമാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: കെ.എം.സി.സി

  
backup
June 06 2017 | 22:06 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

 

ഓമശ്ശേരി: പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന എന്‍.ആര്‍.ഐ കമ്മിഷന്‍ നിര്‍ജീവമാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓമശ്ശേരി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
കമ്മിഷനോടുള്ള കേരള സര്‍ക്കാരിന്റെ തുടക്കം മുതലുള്ള നിഷേധാത്മക നിലപാടില്‍ പൊതുസമൂഹം പ്രതികരിക്കണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കമ്മിഷന്‍ നിലവില്‍ വന്നത്. റിട്ടയേഡ് ജഡ്ജി ചെയര്‍മാനായ സമിതിയില്‍ നാലംഗങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പ്രായപരിധി കാരണം നേരത്തെ രണ്ട് അംഗങ്ങളും 12ന് ഒരാളും ഒഴിയുകയാണ്. ക്വാറം തികഞ്ഞ് യോഗം ചേരാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാവുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും അംഗത്വ കാര്‍ഡ് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
പ്രസിഡന്റ് യു.കെ ഹുസൈന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ ഫായിസ് മങ്ങാട്, തടായില്‍ അബു ഹാജി അമ്പലക്കണ്ടി, ടി.എന്‍ അബ്ദുല്ലക്കുട്ടി നടമ്മല്‍പൊയില്‍, യു.കെ ഉമര്‍ ഓമശ്ശേരി, എന്‍. മുഹമ്മദ് ഹാജി വെളിമണ്ണ, എം.എന്‍.എ നാസിര്‍ വെസ്റ്റ് വെണ്ണക്കോട്, എം.ടി അബ്ദുല്‍ അസീസ് പുത്തൂര്‍, എം.പി.സി മജീദ് മാനിപുരം, എം.സി ഷാജഹാന്‍ നടമ്മല്‍പൊയില്‍, കെ.കെ.എം സുഹൈല്‍ അമ്പലക്കണ്ടി, ശമീര്‍ പുത്തൂര്‍, കീച്ചേരി റസാഖ്, സലീം പുത്തൂര്‍, റഷീദ് വെളിമണ്ണ, കെ.ടി കബീര്‍ അമ്പലക്കണ്ടി, നിസാര്‍ പുത്തൂര്‍, മുഹമ്മദ് മങ്ങാട്, യു.കെ ശരീഫ് ഓമശ്ശേരി, സഫീര്‍ ജാറംകണ്ടി, യു.കെ നൗഷാദ് ഓമശ്ശേരി, ടി. ശംസുദ്ദീന്‍ വെസ്റ്റ് വെണ്ണക്കോട്, മുഹമ്മദ് പുത്തൂര്‍, ശഹീദ് കൊളത്തക്കര സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a few seconds ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  9 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  22 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago