ശബരിമല: സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലയ്ക്കലും പമ്പയിലും പത്തനംതിട്ടയിലും ഇടത്താവളങ്ങളിലും സമരം ശക്തമായി. ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഭക്തരും ഉള്‍പ്പെടെ ആയിരങ്ങള്‍ സമരത്തിനായി എത്തിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. പൊലിസിനെ ഇറക്കി സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി.
കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം ജി. രാമന്‍ നായര്‍ ബി.ജെ.പിയുടെ സമരപ്പന്തലില്‍ എത്തി പ്രസംഗിച്ചു. സമരത്തിന് പിന്തുണയുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും സന്നിധാനത്തുണ്ട്. നിലയ്ക്കലില്‍ എത്തിയ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. പൊലിസ് നടപടി ശരിയല്ലെന്നും ജീവത്യാഗത്തിന് തയാറായാണ് ശബരിമലയിലേക്ക് പോകുന്നതെന്നുമാണ് പ്രയാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതിഷേധം ശക്തമാകുകയും അത് അക്രമത്തിലേക്ക് കടക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് തങ്ങി കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."