HOME
DETAILS
MAL
'വിമാനത്താവള പരിസരത്ത് ഇ.എസ്.ഐ ആശുപത്രി ആരംഭിക്കണം'
backup
August 01 2016 | 22:08 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്തു ഇ.എസ്.ഐ ആശുപത്രി ആരംഭിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് പോര്‍ട്ടേഴ്സ് യൂണിയന്(ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇ.എസ്.ഐ ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതു ചെറുവണ്ണൂരിലായതിനാല് ആനുകൂല്യത്തിന് അര്‍ഹരായവര്‍ രോഗ ചികിത്സക്കു ഏറെ ബുദ്ധിമുട്ടുകയാണ്.
മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹിമാന് അധ്യക്ഷനായി. യൂനിയന്‍ ഭാരവാഹികളായ എം. ബഷീര്‍, എം.കെ. സോമന്, കെ. നാരായണന്, എം. നാസര്‍, ഒ.കെ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."