കര്‍ഷകരുടെ വിലപേശല്‍ ശേഷി ഇല്ലാതാക്കുമെന്ന്
കല്‍പ്പറ്റ: മാംസാവശ്യത്തിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് കര്‍ഷകരുടെ വിലപേശല്‍ ശക്തി ഇല്ലാതാക്കുമെന്ന് ബ്രഹ്മഗിരി ഡവലപ്പമെന്റ് സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തി.ചന്തയില്‍ വില്‍ക്കാന്‍ സാധിക്കാത്ത ചരക്കിന് വിലയില്ലാതാകുക സ്വാഭാവികമാണ്. ഉപയോഗമില്ലാതായ ഉരുക്കളെ സംരക്ഷിക്കേണ്ട ബാധ്യതയും കര്‍ഷകര്‍ക്ക് വന്നുചേരും.ഇതുമൂലം ഉരുക്കളുടെ വില നിര്‍ണയിക്കുന്നതിനും ആദായവില ലഭിക്കുന്നതിനുമുള്ള കര്‍ഷകരുടെ അവകാശം നിഷേധിക്കപ്പെടും. ഇത് കര്‍ഷകുടെ മൗലികാവകാശത്തെയും ജീവിതോപാധികളെയും നിഷേധിക്കുന്നതാണ്.ചന്തകളില്‍നിന്നു ആവശ്യാനുസരണം ഉരുക്കളെ വാങ്ങാനുള്ള സാധ്യത ഇല്ലാതാക്കുന്നത് സൊസൈറ്റിയുടെ കീഴിലുള്ള മലബാര്‍ മീറ്റ് ഫാക്ടറിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. കന്നുകാലി വ്യാപാര നിയന്ത്രണത്തില്‍ കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാനും മാംസ സംസ്‌കരണത്തിനായി ചന്തകളില്‍നിന്നു ഉരുക്കളെ നേരിട്ട് സംഭരിക്കുന്നതിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നിയമോപദേശം ലഭ്യമാക്കി സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് അധ്യക്ഷനായി.
വൈസ് ചെയര്‍മാന്‍ ഡോ.അമ്പി ചിറയില്‍, ഡയറക്ടര്‍മാരായ കെ.ജെ. പോള്‍, സി.കെ. ശിവരാമന്‍, സുരേഷ് താളൂര്‍, പി.കെ. സുരേഷ്, പി.എസ്. ബാബുരാജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ആര്‍. സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."