ബാബരി മസ്ജിദില്‍ മുസ്‌ലിംകള്‍ നിസ്‌കരിച്ചതിന് സാക്ഷിമൊഴികളുണ്ടെന്ന് സുപ്രിം കോടതി
ന്യൂഡനല്‍ഹി: ബാബരി മസ്ജിദില്‍ മുസ്‌ലിംകള്‍ നിസ്‌കരിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴികളുണ്ടല്ലോയെന്ന് സുപ്രിം കോടതി. ബാബരി ഭൂമി തര്‍ക്ക കേസില്‍ വാദം നടക്കവെ അവിടെ പൂജ നടന്നിരുന്നുവെന്നത് സംബന്ധിച്ച രാംലല്ലയുടെ അഭിഭാഷന്‍ സി.എസ് വൈദ്യനാഥന്‍ സാക്ഷി മൊഴികള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളിലൊരാളായ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ മറുചോദ്യം.
ഇക്കാര്യം സത്യമാണെന്ന് വൈദ്യനാഥന്‍ സമ്മതിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടമായ സംസ്‌കൃതത്തിലുള്ള ശ്ലോകങ്ങള്‍ കൊത്തിവച്ച 12ാം നൂറ്റാണ്ടിലെ ഫലകം കണ്ടെടുത്തുവെന്നായിരുന്നു ഇന്നലെ വൈദ്യനാഥന്റെ പ്രധാന വാദം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണോ ഇത് കണ്ടെത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നും അതിനു മുന്‍പ് മറ്റാരോ കണ്ടെത്തിയെന്നുമായിരുന്നു വൈദ്യനാഥന്റെ മറുപടി. ഫലകത്തിന്റെ കാര്യത്തിലും അതിലെഴുതിയ വാക്കുകളുടെ പരിഭാഷയിലും തര്‍ക്കമില്ല. അത് അവിടെ നിന്ന് തന്നെ കിട്ടിയതാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും തൊട്ടടുത്തുള്ള മ്യൂസിയത്തില്‍ നിന്ന് കൊണ്ടുവന്നിട്ടതാണെന്നാണ് മറുവിഭാഗത്തിന്റെ വാദമെന്നും വൈദ്യനാഥന്‍ പറഞ്ഞു.
പള്ളിക്കുള്ളില്‍ നിന്ന് ഇത് കണ്ടെടുത്തത് കണ്ടുവെന്ന് അവകാശപ്പെടുന്ന ആര്‍.എസ്.എസിന്റെ മുഖപത്രമായ പാഞ്ചജന്യയുടെ ലേഖകന്റെ മൊഴിയാണ് തന്റെ വാദത്തിന് തെളിവായി വൈദ്യനാഥന്‍ ഉദ്ധരിച്ചത്.
അയോധ്യ തലസ്ഥാനമായ സകേദ മണ്ഡല ഭരിച്ചിരുന്ന ഗോവിന്ദ ചന്ദ്രരാജാവ് അവിടെ വലിയൊരു വിഷ്ണു ക്ഷേത്രം പണിതിരുന്നു. ഈ ക്ഷേത്രം തകര്‍ത്താണ് ബാബരി പള്ളി പണിതത്. അവിടെ പള്ളിയുണ്ടായിരുന്ന കാലത്തും ഭക്തര്‍ രാമജന്മ ഭൂമി സന്ദര്‍ശിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നു.
ഇസ്‌ലാമിക വിശ്വാസ പ്രകാരം ബലമായി പിടിച്ചെടുത്ത സ്ഥലത്ത് പണിയുന്ന കെട്ടിടം പള്ളിയാവില്ല. അത്തരം സ്ഥലത്ത് നടക്കുന്ന നിസ്‌കാരം ശരിയാവില്ല. അതിനാല്‍ അതിനെ പള്ളിയായി കണക്കാക്കരുത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന നിര്‍മോഹി അഖാഡയുടെ വാദം അംഗീകരിക്കാനാവില്ലെന്നും വൈദ്യനാഥന്‍ വാദിച്ചു. വൈദ്യനാഥന്റെ വാദം ഇന്നും തുടരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."