നിലമ്പൂര്‍ മര്‍കസില്‍ ചെറുശ്ശേരി ഉസ്താദിന് സ്മാരകമുയരുന്നു
നിലമ്പൂര്‍: പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണയ്ക്കായി നിലമ്പൂര്‍ മര്‍കസില്‍ ബഹുനില കെട്ടിടം ഉയര്‍ന്നുവരുന്നു.
ഉസ്താദിന്റെ സ്മരണയ്ക്കായി കേരളത്തിലെ പ്രഥമ സൗധമാണ് മര്‍കസില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സൗധത്തിന്റെ പണി പൂര്‍ത്തീകരണം ലക്ഷ്യംവച്ച് ഒന്‍പത് വര്‍ഷമായി നിലമ്പൂര്‍ താലൂക്കിലെ പള്ളികളില്‍ റമദാന്‍ മൂന്നാം വെള്ളിയാഴ്ച നടത്തിവരാറുള്ള മര്‍കസ് ഫണ്ട് ശേഖരണം ഈ വര്‍ഷം വിപുലപ്പെടുത്താനും അതുവഴി 15 ലക്ഷം രൂപയെങ്കിലും മഹല്ലുകളില്‍ നിന്ന് സമാഹരിക്കാനും മര്‍കസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മൂന്നാമത് വെള്ളിയാഴ്ച നടക്കുന്ന കളക്ഷന്‍ സൗധനിര്‍മാണ ഫണ്ടായി നടത്തുന്നതിന് താലൂക്കിലെ എല്ലാ മഹല്ല് ഖത്തീബ്മാര്‍, മാനേജ്‌മെന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, മദ്‌റസ അധ്യാപകര്‍, റൈഞ്ച് ഭാരവാഹികള്‍ തുടങ്ങിയവരോട് യോഗം അഭ്യര്‍ഥിച്ചു.
വൈസ് പ്രസിഡന്റ് ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, യഅ്ഖൂബ് ഫൈസി രാമംകുത്ത്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ പള്ളിശ്ശേരി, അമാനുള്ള ദാരിമി, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, സലീം എടക്കര, പറമ്പില്‍ ബാവ ഹാജി, ചെമ്മല നാണിഹാജി, മോയിക്കല്‍ ഇണ്ണി ഹാജി, പനോളി മുഹമ്മദ് ഹാജി, ടി.കെ. അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, അബു ഹാജി മുണ്ടേരി, അക്ബര്‍ മമ്പാട്, ബാപ്നുഹാജി മൂത്തേടം, ഇസ്മായില്‍ ഹാജി നല്ലംതണ്ണി, അബൂബക്കര്‍ പായിമ്പാടം, അടുക്കത്ത് ഇസ്ഹാക്ക്, കെ. സുബൈര്‍ കൂറ്റമ്പാറ, ഹംസ ഫൈസി രാമംകുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."