സംയോജിത തീരവികസന പദ്ധതി:രണ്ടു കോടി രൂപ അനുവദിച്ചു
മലപ്പുറം: സംയോജിത തീരവികസന പദ്ധതിക്കു കീഴില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികള്‍ക്കു രണ്ടു കോടി രൂപ അനുവദിച്ച് ഉത്തരവായി. പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കലാണ് ഇതില്‍ പ്രധാനം. ഇതുസംബന്ധിച്ചു ഫിഷറീസ് ഡയരക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് അനുമതി നല്‍കിയത്.
അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള ഏജന്‍സികളുടെയോ സ്ഥാപനങ്ങളുടെയോ സഹകരണത്തോടെയായിരിക്കും പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുക. ഫിഷറീസ് വകുപ്പായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. മത്സ്യസ്രോതസുകള് സംരക്ഷിച്ചുകൊണ്ടു തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളുടെ പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയാറാക്കുക. തീരമേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളായിരിക്കും ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍.
കഴിഞ്ഞ മാസം വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് അംഗീകാരം നല്കിയ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തുക അനുവദിക്കാന്‍ ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ശില്പശാലകള് സംഘടിപ്പിക്കുന്നതിനും ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനുമുള്ള നടപടികള്‍ക്കും വിവരശേഖരണത്തിനുമൊക്കെ ഇതില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."