HOME
DETAILS
MAL
ഫറാക്ക എക്സ്പ്രസ് അപകടം: നിര്‍ദേശം നല്‍കിയതിലുണ്ടായ തകരാറെന്ന് റിപ്പോര്‍ട്ട്
backup
October 18 2018 | 02:10 AM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് പാളം തെറ്റിയതിന് കാരണം ട്രെയിനിന് നല്കിയ നിര്‍ദേശത്തില്‍ ഉണ്ടായ സാങ്കേതിക തകരാറാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അഞ്ചുപേരുടെ മരണത്തിനും 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ അപകടം നടന്നത് കഴിഞ്ഞ 10ാം തിയതിയായിരുന്നു.
റെയില്‍വേ സുരക്ഷാ കമ്മിഷന് പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് ട്രെയിനിന് നല്കിയ നിര്ദേശത്തിലുണ്ടായ പാകപ്പിഴവ് വ്യക്തമാക്കിയത്. രണ്ട് പാളങ്ങള്‍ കൂടിച്ചേരുന്നിടത്ത് എത്തിയ ട്രെയിനിന് പെട്ടെന്ന് പാളം മാറാന്‍ നല്കിയ നിര്‍ദേശമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."