HOME
DETAILS
MAL
ബിഹാര്‍: കാലിത്തീറ്റ കുംഭകോണം: ലാലു കോടതിയില്‍ ഹാജരായി
backup
June 06 2017 | 23:06 PM
പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പട്നയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി. കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ മുന്‍മുഖ്യ മന്ത്രി ജഗന്നാഥ് മിശ്രയും കോടതിയില്‍ ഹാജരായി. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. 1996ലാണ് കാലിത്തീറ്റ കുംഭകോണ കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. ലാലുപ്രസാദ്, ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 44 പ്രതികളാണ് കേസിലുള്ളത്. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് 900 കോടി രൂപയുടെ ക്രമക്കേടിനിടയാക്കിയ കാലിത്തീറ്റ തട്ടിപ്പുനടത്തിയതായ ആരോപണം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."