HOME
DETAILS

ബ്രിട്ടന്‍: ഭീകരരുടെ മരണാനന്തര ചടങ്ങിന് 130 ഇമാമുമാര്‍ വിസമ്മതിച്ചു

  
backup
June 06 2017 | 23:06 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3

 

ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരരുടെ മരണാനന്തര ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ ബ്രിട്ടനിലെ 130 ഇമാമുമാര്‍ വിസമ്മതിച്ചു.
ഭീകരരുടെ പ്രവൃത്തി ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. ലണ്ടന്‍ ആക്രമണത്തെ അപലപിച്ച് ഇമാമുമാര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമണത്തില്‍ ഇരകളായവരുടെ വേദയില്‍ പങ്കാളികളാവുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകളുടെ പ്രവൃത്തിയോ, അതുവരെയുള്ള ജീവിതമോ അടിസ്ഥാനമാക്കിയല്ല മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാറ്. എന്നാല്‍ ഇത്രമാത്രം മനുഷ്യത്വരഹിതമായ കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ക്ക് അര്‍ഹരല്ല. രാജ്യത്തുള്ള മതനേതൃത്വത്തോടും മറ്റ് ഇമാമുമാരും തങ്ങളുടെ മാര്‍ഗം പിന്തുടരണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു. അക്രമം പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് മൂന്നുഭീകരര്‍ വെടിയേറ്റ് മരിച്ചത്. ഇമാമുമാരുടെ നിലപാടിനെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലിസും സ്വാഗതം ചെയ്തു.

 

ഭീകരരെ തിരിച്ചറിഞ്ഞെന്ന് പൊലിസ്

 

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളുടെ പേര് പുറത്തുവിട്ടു. മൂന്ന് അക്രമികളില്‍ രണ്ടുപേരുടെ ചിത്രം സഹിതമാണ് പേരു വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടത്. ബ്രിട്ടിഷ് പൗരത്വമുള്ള പാകിസ്താന്‍കാരന്‍ ഖുറാം ബട്ട് (27), ലിബിയന്‍ വംശജനായ റാഷിദ് റെദൗനെ(31) എന്നിവരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്.
ഇവര്‍ ഇരുവരും ലണ്ടനിലെ ബര്‍ക്കിങ്ഹാം സ്വദേശികളാണ്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലിസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അക്രമികളില്‍ മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. യൂസുഫ് സഗ്ബ ആണ് ഇയാളെന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ പറയുന്നു. ഇയാളുടെ ചിത്രം ബി.ബി.സി. പുറത്തുവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. അവരെയെല്ലാം വിട്ടയച്ചിട്ടുണ്ട്. അക്രമികളിലൊരാളുടെ താമസ സ്ഥലമെന്നു കരുതുന്ന ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലിലാണ് 12 പേരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടന്നത്. ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന റോഡ്, റെയില്‍ പാതകള്‍ തിങ്കളാഴ്ച തുറന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago