HOME
DETAILS
MAL
കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷമുള്ള ആദ്യ വെടിവെപ്പ് സ്ഥിരീകരിച്ച് പൊലിസ്; അക്രമത്തില്‍ രണ്ട് പേര് മരിച്ചു
backup
August 22 2019 | 07:08 AM
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യ സായുധ അക്രമം സ്ഥിരീകരിച്ച് പൊലിസ്. ആയുധധാരികളായ സംഘവം സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് മരിച്ചതായാണ് അധികൃതര്‍ പറയുന്നത്.
ഇതില്‍ ഒരാള്‍ പൊലിസ് ഉദ്യോഗസ്ഥനാണ്. ബിലാല്‍ അഹമ്മദ് എന്ന പൊലിസുകാരനാണ് മരിച്ചത്. മറ്റൊരു ഉദ്യോഗസ്ഥനായ അമര്‍ദീപ് പരിഹാര്‍ പരുക്കുകളോടെ ചികിത്സയിലാണ്. ബാരാമുള്ള സ്വദേശിയായ മോമിന് ഗുജ്രിയും വെടിവെപ്പില്‍ മരിച്ചു. ബാരാമുള്ളയിലെ വടക്കന്‍ ജില്ലയിലാണ് വെടിവെപ്പ് നടന്നതെന്ന് കരുതുന്നു.
അല്‍ജസീറയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷോഭക്കാര്‍ തങ്ങള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നുവെന്ന് പൊലിസ് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."