HOME
DETAILS

മഴപെയ്താല്‍ തൊണ്ണംകടവില്‍ തോണിയിറക്കണം

  
backup
October 18, 2018 | 7:22 AM

%e0%b4%ae%e0%b4%b4%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2

പാണ്ടിക്കാട്: മഴ പെയ്താല്‍ തൊണ്ണംകടവില്‍ തോണിയിറക്കണം. ഒലിപ്പുഴക്ക് കുറുകെ നിര്‍മിച്ച നിലവിലുള്ള ക്രോസ്‌വേക്ക് ഉയരമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരുമഴ പെയ്താല്‍ പോലും പുഴ പാലത്തിന്ന് മുകളിലൂടെ ഒഴുകുന്ന അവസ്ഥയാണ്. കഴിഞ്ഞ പ്രളയകാലത്ത് എട്ടോളം തവണയാണ് ക്രോസ്‌വേക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടത്.
ഇക്കാരണത്താല്‍ പാണ്ടിക്കാട് മേലാറ്റൂര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വളരാട്, എടയാറ്റൂര്‍ പ്രദേശങ്ങളിലെ ആയിരത്തോളം പേര്‍ ഇരുകരകളിലും എത്തിപ്പെടാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണ്. കച്ചവടത്തിന്നും ചികിത്സക്കും എടയാറ്റൂര്‍ നിവാസികള്‍ ആശ്രയിക്കുന്ന പാണ്ടിക്കാട് അങ്ങാടിയില്‍ വരാന്‍ പാലം വെള്ളത്തില്‍ മുങ്ങുന്നതോടെ ജനങ്ങള്‍ കടുത്ത ദുരിതം പേറുകയാണ്.
ഇന്നലെപുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ തന്നെ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി ഭാഗികമായി ഗതാഗത തടസമുണ്ടായി. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ചെറുമഴ പെയ്താല്‍ പാലം വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥക്കിടയാക്കുന്നത്. ക്രോസ് വേ ഉയരം കൂട്ടാന്‍ അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago