മൂന്നര പതിറ്റാണ്ടായി വീട്ടിലേക്കുള്ള വഴിതിരയുകയാണ് കുമാര്‍
പെരിന്തല്‍മണ്ണ: ഒരുപുരുഷായുസിന്റെ പകുതിയോളം വീട്ടിലേക്കുള്ള വഴി തിരഞ്ഞിട്ടും ലക്ഷ്യത്തിലെത്താതെ തകര്‍ന്നിരിക്കുകയാണ് കൃഷ്ണന്‍ എന്ന കുമാര്‍. അങ്ങാടിപ്പുറത്ത് ഹോട്ടല്‍ പണിയും ലോട്ടറി വിറ്റും നടക്കുന്നതിനിടയിലും, 36 വര്‍ഷം മുമ്പ് ഒന്നാം ക്ലാസില്‍ പഠിക്കവേ സ്‌കൂളിലേക്ക് പുറപ്പെട്ട ശേഷം തനിക്ക് തെറ്റിയവഴിയേതെന്ന് അന്വേഷിക്കുകയാണ് 40ാം വയസിലും ഇയാള്‍. സേലത്തിനടുത്ത് കലൂരിലാണ് വീട് എന്ന നേരിയ ഓര്‍മയുണ്ട്.
സ്‌കൂളിലേക്ക് പുറപ്പെട്ട് കളിക്കുന്നതിനിടയില്‍ വീട്ടിലേക്കുള്ള വഴിതെറ്റി മൈസൂരിലും പിന്നെ ബാംഗ്ലൂരിലും കറങ്ങി. അപ്പേഴോക്കും 30 വയസായി. ഇതിനിടയില്‍ പലജോലികള്‍. പലരുമായി ചങ്ങാത്തം. വീടുമായുള്ള എല്ലാബന്ധവും അതോടെ നഷ്മായി.
അമ്മയുടെ പേര് ലക്ഷ്മി എന്നും അച്ഛന്റെ പേര് കോവിന്ദനെന്നും ഇയാള്‍ പറയുന്നു. അമ്മ മാര്‍ക്കറ്റില്‍ കൊട്ടയില്‍ പഴങ്ങള്‍ വില്‍ക്കാന്‍ പോകുമെന്നും അച്ഛന്‍ ചെരിപ്പ് കുത്തുന്ന പണിയാണെന്നും മൂന്ന് അണ്ണന്‍മാര്‍ ഉണ്ടെന്നും ഓര്‍മയുണ്ട്. വീടിന് സമീപം റെയില്‍വേ സ്റ്റേഷനും അമ്പലവും സ്‌കൂളും ഉണ്ടെന്ന് പറയുന്നതല്ലാതെ അവയുടെ പേര് ഓര്‍മയില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു. കറങ്ങി നടക്കുന്നതിനിടയില്‍ പത്തുവര്‍ഷം മുന്‍പാണ് അങ്ങാടിപ്പുറത്ത് എത്തിയത്. ചെറിയ ജോലികളുമായി കൂടുന്നതിനിടയിലാണ് വീട്ടിലേക്ക് പോകണമെന്നും രക്ഷിതാക്കളെ കാണണമെന്നൂമുള്ള കലശലായ ഉള്‍വിളി ഉയരുന്നത്. ഇതിനായുള്ള അന്വേഷണത്തില്‍ വിവരം പലസുഹൃത്തുക്കളുമായി പങ്കുവെക്കുകയായരുന്നു.
ചെറുപ്പത്തില്‍ കഴുത്തിലേറ്റ പൊള്ളലിന്റെ അടയാളം കണ്ട് അച്ഛനും അമ്മയും തന്നെ ഏത് പ്രായത്തിലും തിരിച്ചറിയുമെന്ന ആത്മ വിശ്വാസത്തിലാണ് കുമാര്‍. വീട് കണ്ടെത്തുന്നതില്‍ മുഴുകിയിരിക്കുന്നതിനാല്‍ വിവാഹക്കാര്യവും കുമാര്‍ താല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."