HOME
DETAILS
MAL
മുത്വലാഖ്: സമസ്തയുടെ ഹരജി ഇന്ന് പരിഗണിക്കും
backup
August 22 2019 | 17:08 PM
ന്യൂഡല്‍ഹി: മുത്വലാഖ് ആക്ട്, 2019 ചോദ്യം ചെയ്തു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹുസൈഫ എ അഹ്മദി, മനോജ് വി ജോര്‍ജ്, സുല്‍ഫികര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാകും. കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയക്കുന്ന പക്ഷം മറ്റു സീനിയര്‍ അഭിഭാഷകരും സമസ്തക്ക് വേണ്ടി ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."