HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി തന്നെ; കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്മാന്
backup
August 23 2019 | 05:08 AM
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയാകെ മുരടിപ്പ് നേരിടുകയാണ്. സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും രാജീവ് കുമാര്‍ തുറന്നടിച്ചു.
സാമ്പത്തിക മേഖലയിലുള്ള പ്രതിസന്ധി സര്‍ക്കാര്‍ പരിഗണിക്കണം. ആരും ആരെയും വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. സ്വകാര്യ മേഖലയില്‍ ആരും മറ്റൊരാള്‍ക്ക് ചെലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."