HOME
DETAILS

മുഖ്യമന്ത്രി വര്‍ഗീയവാദി: ചെന്നിത്തല

  
backup
October 19, 2018 | 6:30 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%b5%e0%b4%be%e0%b4%a6

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എല്ലാവരെയും ഒരുപോലെ കാണേണ്ടയാളല്ലേ മുഖ്യമന്ത്രി. സി.പി.എം സെക്രട്ടറി അല്ല മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല.
ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇടതു സര്‍ക്കാര്‍ അതിനുള്ള എല്ലാ സഹായവും ചെയ്യുകയാണ്. ബി.ജെ.പിയെ വളര്‍ത്തിയാല്‍ ജനാധിപത്യ മതേതര ശക്തികളെ തളര്‍ത്താമെന്നും അത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഗുണമാവുമെന്നുമുള്ള കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ വിവേക ശൂന്യമായ നടപടിയാണ് ഇന്നലെ ശബരിമലയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലിസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ പൊലിസ് സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളോട് വാശി തീര്‍ക്കുന്നത് പോലെയാണ് പെരുമാറുന്നത്.
കേരള പൊലിസ് ആക്ട് 43 (4), (5) അനുസരിച്ച് പൊലിസ് വേഷം മറ്റാരെയും ധരിപ്പിക്കാന്‍ പാടില്ല. ഇവിടെ പൊലിസ് തന്നെ ധരിപ്പിച്ചു. ഇതിന് ഉത്തരവാദിയായ പൊലിസ് ഓഫിസര്‍ക്ക് ആറു മാസം തടവ് ശിക്ഷയോ, 2,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. അതിനാല്‍ ഇതിന് നേതൃത്വം നല്‍കിയ ഐ.ജി ശ്രീജിത്ത് അടക്കമുള്ള പൊലിസ് ഓഫിസര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവേകശൂന്യമായ ഒരു മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന് തെളിവാണ് ഇതൊക്കെയെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago