കര്‍ണാടകയില്‍ മുഖ്യമന്ത്രി വെറും പാവ: ഭരണ നിയന്ത്രണം ആര്‍.എസ്.എസ് കൈപ്പിടിയില്‍, പരാതിയുമായി യദ്യൂരപ്പ ഡല്‍ഹിയില്‍
ബെഗളൂരു: കര്‍ണാടകയില്‍ ഭരണ നിയന്ത്രണം ആര്‍.എസ്.എസിന്റെ കൈകളിലെത്തിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രചാരകും ബി.ജെ.പി രാഷ്ട്രീയകാര്യ ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി.എല്‍ സന്തോഷിനെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അമിത് ഷാ ചുമതലപെടുത്തി. ദക്ഷിണ കന്നഡ എം.പിയും ആര്‍.എസ്.എസ് പ്രചാരകനുമായി മുഴു സമയ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയിരുന്ന നളിന്‍ കുമാര്‍ കട്ടീലിനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കിയതോടെ ഭരണ നിയന്ത്രണം ആര്‍.എസ്.എസിന്റെ കൈകളിലേക്കെന്ന ആരോപണത്തിന് ആക്കം കൂടിയിരിക്കുകയാണ്.
കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലെത്തിയ യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള അധികാരം പോലും നല്‍കിയിരുന്നില്ല. അധികാരമേറ്റ് 22 ദിവസത്തിന് ശേഷമാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മന്ത്രിമാര്‍ ആരൊക്കെയെന്നത് മുഖ്യമന്ത്രി യദ്യൂരപ്പ അറിയുന്നത് തന്നെ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്.
മന്ത്രിസഭയെ നയിക്കേണ്ട മുഖ്യമന്ത്രിയെ പോലും അറിയിക്കാതെയാണ് 17മന്ത്രിമാരുടെ ലിസ്റ്റ് ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറാക്കിയത്.
17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ നാലു കഴിഞ്ഞെങ്കിലും വകുപ്പ് വിഭജനം നടത്തിയിട്ടില്ല. വകുപ്പ് വിഭജനം നടത്താനുളള അധികാരം യദ്യൂരപ്പക്ക് കേന്ദ്ര നേതൃത്വം നല്‍കിയതുമില്ല. കര്‍ണാടത്തിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യദ്യൂരപ്പ, മന്ത്രി ഡോ.സി.എന്‍ അശോക് നാരായണന്‍, യദ്യൂരപ്പയുടെ മകനും എം.എല്‍.എയുമായ വിജേന്ദ്രയുമാണ് ഇന്നലെ അമിത് ഷായെ കാണാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്. കര്‍ണാടക സഖ്യ സര്‍ക്കറിനെ മറിച്ചിടാന്‍ നേതൃത്വം നല്‍കിയാളാണ് ഡോ.സി.എന്‍ അശോക് നാരായണ്‍. അമിത് ഷായെ കണ്ട് ചര്‍ച്ച നടത്താന്‍ സഖ്യ സര്‍ക്കരിനെ താഴെയിറക്കാന്‍ കൂറുമാറിയ എം.എല്‍.എമാര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്.
ഇവരില്‍ 12 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്നുള്ള ശുപാര്‍ശയും മുഖ്യമന്ത്രി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ അയോഗ്യത നീക്കണമെന്നാവശ്യപ്പട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതിയെടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും വിമതരുടെ മന്ത്രിസഭാ പ്രവേശനം. സുപ്രിംകോടതി വിധി വിമത എം.എല്‍.എമാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍ വിമത എം.എല്‍.എമാരില്‍ ബാലചന്ദ്ര ജര്‍ക്കിഹോളി കെജി ബൊപ്പയ്യ, ഉമേഷ് കട്ടി, രേണുകാചാര്യ, അരവിന്ദ് ലിംബാവലി, ബാലചന്ദ്ര ജര്‍ക്കിഹോളി, ജഎച്ച് തിപ്പറെഡ്ഡി തുടങ്ങി എട്ടു പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇത് ബി.ജെ.പിയില്‍ പ്രതിഷേധത്തിനിടയാക്കും. ബി.ജെ.പിയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ തവണ എം.എല്‍.എയായവര്‍ 55 പേരുണ്ട്. ഇവരും അടുത്ത മന്ത്രിസഭാ വികസനത്തില്‍ മന്ത്രിമാരാകുമെന്ന വിശ്വാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."