പറഞ്ഞത് വിഴുങ്ങി നീതി ആയോഗ് വൈസ് ചെയര്മാന് , രാജ്യം വളര്‍ച്ചയിലെന്ന് നിര്‍മല സീതരാമന്
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രസ്താവന തിരുത്തി നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. നേരത്തെ സാമ്പത്തിക മേഖലയാകെ മുരടിപ്പ് നേരിടുകയാണെന്നും, ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും രാജീവ് കുമാര്‍ തുറന്നടിച്ചിരുന്നു.
രാജീവ് കുമാറിന്റെ പ്രസ്താവനക്ക് പിന്നാലെ പത്രസമ്മേളനം വിളിച്ചു രാജ്യം വളര്‍ച്ചയിലാണെന്നും ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മറ്റുരാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇന്ത്യയെന്നും നിര്‍മല സീതരാമന് അവകാശപ്പെട്ടു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും നിര്‍മല സീതരാമന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."